scorecardresearch
Latest News

വേദനകളില്ലാത്ത ലോകത്തേയ്ക്ക് അവർ പോയി; വൈകാരിക കുറിപ്പുമായി അഹാന

താൻ പഠിച്ച സ്‌ക്കൂളിലെ പ്രിൻസിപ്പളിന്റെ വേർപ്പാടിൽ അവരെ കുറിച്ച് ഓർമിക്കുകയാണ് അഹാന

Ahaana Krishna, Video

നടി, യൂട്യൂബർ എന്നീ നിലകളിലെല്ലാം ഏറെ ശ്രദ്ധനേടിയ താരമാണ് അഹാന കൃഷ്ണ. പ്രിയപ്പെട്ടവർക്കായി സർപ്രൈസ് ഒരുക്കാനും എന്നെന്നും ഓർക്കാവുന്ന മനോഹരമായ നിമിഷങ്ങൾ സമ്മാനിക്കാനുമൊക്കെ എപ്പോഴും അഹാന സമയം കണ്ടെത്താറുണ്ട്.സോഷ്യൽ മീഡിയയിൽ സജീവമായ അഹാന തന്റെ പ്രൊഫൈലിലൂടെ ഇടയ്ക്ക് ചില കുറിപ്പുകൾ പങ്കുവയ്ക്കാറുണ്ട്. അത്തരത്തിലൊന്നാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

താൻ പഠിച്ച സ്‌ക്കൂളിലെ പ്രിൻസിപ്പളിന്റെ വേർപ്പാടിൽ അവരെ കുറിച്ച് ഓർമിക്കുകയാണ് അഹാന. തങ്ങളുടെ സ്ക്കൂളിനു ലഭിച്ച ഏറ്റവും നല്ല പ്രിൻസിപ്പൾ എന്നാണ് സിസ്റ്റർ ലിനിസിനെ അഹാന വിശേഷിപ്പിച്ചത്. വാത രോഗത്തിന് ചികിത്സയിലായിരുന്ന അവർ ഒരുപാട് വേദന സഹിച്ചെന്നും അഹാന പറയുന്നു. അവസാനം വേദനകളില്ലാത്ത ലോകത്തേയ്ക്ക് അവർ യാത്രയായെന്നും താരം കുറിക്കുന്നു. സിസ്റ്ററിനൊപ്പമുള്ള വീഡിയോയും കുറിപ്പുനൊപ്പം അഹാന പങ്കുവച്ചു.

“2021 മെയ് മാസം എന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ച സ്ക്കൂൾ വ്ളോഗിൽ ഞാൻ സിസ്റ്ററിനെ കുറിച്ച് പറഞ്ഞിരുന്നു. ആരോ വഴി സിസ്റ്ററിനു ആ വീഡിയോ കിട്ടുകയും എന്നെ കാണണമെന്നുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്‌തു. അങ്ങനെ പതിനൊന്ന് വർഷങ്ങൾക്കു ശേഷം ഞങ്ങൾ വീണ്ടും കണ്ടുമുട്ടി. പക്ഷെ അന്ന് അവർ വാത രോഗത്തിന്റെ ചികിത്സയിലായിരുന്നു. 2022 മെയിൽ ഞാൻ അവരെ അവസാനമായി കണ്ടപ്പോൾ വളരെ നല്ലൊരു ഊർജം സിസ്റ്റിനു ചുറ്റുമുണ്ടായിരുന്നു. അന്ന് ഞാനും റിയയും അവർക്ക് സ്‌ക്കൂളിലെ പ്രാർത്ഥന ഗാനങ്ങൾ പാടി കൊടുത്തു. അസുഖം കാരണം അവർ പല കാര്യങ്ങൾ മറന്നു പോയെങ്കിലും, സ്ക്കൂളിലെ പ്രെയർ സോങ്ങുകളൊന്നും തന്നെ മറന്നില്ല” അഹാന കുറിച്ചു.

‘അടി’, ‘നാന്‍സി റാണി’ എന്നിവയാണ് അഹാനയുടെ പുതിയ ചിത്രങ്ങള്‍. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനിയായ വേഫെയ്‌റര്‍ ഫിലിംസിന്റെ ചിത്രമായ അടിയില്‍ ആണ് അഹാന അവസാനമായി അഭിനയിച്ചത്. ഷൈന്‍ ടോം ചാക്കോ, ധ്രുവ്, അഹാന കൃഷ്ണ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.ചിത്രത്തിന്റെ പോസ്റ്റര്‍ അഹാനയുടെ പിറന്നാള്‍ ദിനത്തില്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.’മീ, മൈസെല്‍ഫ് ആന്‍ഡ് ഐ’ എന്ന ഒരു വെബ് സീരീസിലും അഹാന അഭിനയിച്ചിരുന്നു. യൂട്യുബിലൂടെ പുറത്തിറങ്ങിയ സീരീസ് നല്ല പ്രതികരണങ്ങളാണ് നേടിയത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Ahaana krishna shares emotional note on demise of her school principal

Best of Express