നടി, യൂട്യൂബർ എന്നീ നിലകളിലെല്ലാം സുപരിചിതയായ താരമാണ് അഹാന കൃഷ്ണ. പ്രിയപ്പെട്ടവർക്കായി സർപ്രൈസ് ഒരുക്കാനും എന്നെന്നും ഓർക്കാവുന്ന മനോഹരമായ നിമിഷങ്ങൾ സമ്മാനിക്കാനുമൊക്കെ എപ്പോഴും അഹാന സമയം കണ്ടെത്താറുണ്ട്.യാത്രകളെ വളരെ ഏറെ ഇഷ്ടപ്പെടുന്ന താരം യാത്രാചിത്രങ്ങളും ആരാധകർക്കായി ഷെയർ ചെയ്യാറുണ്ട്. കാശ്മീർ, സിംഗപ്പൂർ യാത്രയ്ക്കിടയിൽ അഹാന പകർത്തിയ ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.
ഗോവൻ യാത്രയിലാണ് അഹാനയിപ്പോൾ. കൂട്ടുക്കാരി റിയയ്ക്കൊപ്പമാണ് അഹാനയുടെ യാത്ര. അവധി ആഘോഷിക്കുന്ന ചിത്രങ്ങൾ അഹാന സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നു. റീലുകളും മറ്റും ചെയ്യാറുള്ള താരം ഗോവൻ ഡാൻസുമായാണ് ഇത്തവണ എത്തിയിരിക്കുന്നത്. നിങ്ങൾ രണ്ടു പേരും അടിപൊളിയാണെന്നാണ് ആരാധകരുടെ കമന്റുകൾ.
‘അടി’, ‘നാന്‍സി റാണി’ എന്നിവയാണ് അഹാനയുടെ പുതിയ ചിത്രങ്ങള്‍. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനിയായ വേഫെയ്റര്‍ ഫിലിംസിന്റെ ചിത്രമായ അടിയില്‍ ആണ് അഹാന അവസാനമായി അഭിനയിച്ചത്. ഷൈന്‍ ടോം ചാക്കോ, ധ്രുവ്, അഹാന കൃഷ്ണ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.ചിത്രത്തിന്റെ പോസ്റ്റര്‍ അഹാനയുടെ പിറന്നാള്‍ ദിനത്തില്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.’മീ, മൈസെല്‍ഫ് ആന്‍ഡ് ഐ’ എന്ന ഒരു വെബ് സീരീസിലും അഹാന അഭിനയിച്ചിരുന്നു. യൂട്യുബിലൂടെ പുറത്തിറങ്ങിയ സീരീസ് നല്ല പ്രതികരണങ്ങളാണ് നേടിയത്.