ഇൻസ്റ്റഗ്രാമിലെയും യൂട്യൂബിലെയുമെല്ലാം തിളങ്ങുന്ന താരമാണ് യുവനടി അഹാന കൃഷ്ണ. ചിത്രങ്ങളും വീഡിയോകളും സിനിമാ വിശേഷങ്ങളും കുടുംബ വിശേഷങ്ങളുമെല്ലാം അഹാന സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇക്കുറി കടൽക്കരയിൽ തിരകൾക്കൊപ്പം നൃത്തം ചെയ്യുകയും ഓടിക്കളിക്കുകയും ചെയ്യുന്ന മനോഹരമായൊരു വീഡിയോയാണ് അഹാന പങ്കുവച്ചിരിക്കുന്നത്. ഛായാഗ്രാഹകൻ നിമിഷ് രവിയാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. താൻ ഏറെ അഭ്യർഥിച്ചിട്ടാണ് നിമിഷ് വീഡിയോ ഷൂട്ട് ചെയ്തതെന്ന് അഹാന പറയുന്നു.

Read More: Covid Vaccination: കോവിഡ് വാക്സിനേഷന് തുടക്കം; പ്രതീക്ഷ പങ്കുവച്ച് സിനിമ ലോകവും

 

View this post on Instagram

 

A post shared by Ahaana Krishna (@ahaana_krishna)

നിമിഷ് ക്ലിക്ക് ചെയ്ത മറ്റ് ചില ചിത്രങ്ങളും ഇതോടൊപ്പം അഹാന പങ്കുവച്ചിട്ടുണ്ട്.

 

View this post on Instagram

 

A post shared by Ahaana Krishna (@ahaana_krishna)

Read More: ഹൂല ഹൂപ് ഡാൻസുമായി അഹാന; വീഡിയോ

 

View this post on Instagram

 

A post shared by Ahaana Krishna (@ahaana_krishna)

കഴിഞ്ഞദിവസം ഒരു ഹൂല ഹൂപ്പിങ് ഡാൻസ് വീഡിയോയുമായി അഹാന എത്തിയിരുന്നു. അഹാനയുടെ അമ്മ സിന്ധു കൃഷ്ണയായിരുന്നു വീഡിയോ പകർത്തിയത്. എത്ര റീടേക്ക് എടുക്കേണ്ടി വന്നാലും അതിനു മടിയില്ലാതെ കൂടെനിൽക്കുന്ന ഏക ആൾ എന്നാണ് അഹാന അമ്മയെ വിശേഷിപ്പിക്കുന്നത്.

 

View this post on Instagram

 

A post shared by Ahaana Krishna (@ahaana_krishna)

കോവിഡ് പോസിറ്റീവായതിനെ തുടർന്ന് രണ്ടാഴ്ചയിലധികം ക്വാറന്റൈനിൽ കഴിഞ്ഞ ശേഷം രോഗമുക്തയായിരിക്കുകയാണ് അഹാന കൃഷ്ണ. അടുത്തിടെയാണ് അഹാന തിരിച്ച് വീട്ടിലെത്തിയത്. കോവിഡ് ബാധിച്ച കാലയളവിലെ തന്റെ ദിവസങ്ങൾ എങ്ങനെയായിരുന്നുവെന്ന് പറഞ്ഞ് അനുഭവങ്ങൾ പങ്കിടുന്ന അഹാനയുടെ വീഡിയോയും ശ്രദ്ധ നേടിയിരുന്നു. ഡിസംബർ 21 മുതലുള്ള ദിവസങ്ങളിലെ അനുഭവങ്ങളാണ് നടി പങ്കുവച്ചത്. ഓരോ ദിവസവുമുള്ള വീഡിയോകൾ അഹാന അതത് ദിവസങ്ങളിൽ ഷൂട്ട് ചെയ്യുകയും ഒരുമിച്ച് ചേർത്ത് വീഡിയോ ബ്ലോഗായി മാറ്റുകയുമായിരുന്നു. മൈ കോവിഡ് ഡേയ്സ് എന്ന പേരിലാണ് വീഡിയോ ഇറക്കിയിരിക്കുന്നത്.

ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനിയായ വേഫെയ്റര്‍ ഫിലംസിന്റെ ഏറ്റവും പുതിയ ചിത്രമായ ‘അടി’യിൽ ആണ് അഹാന അവസാനമായി അഭിനയിച്ചത്. ചിത്രീകരണം പൂർത്തിയായപ്പോഴാണ് അഹാനയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഷൈൻ ടോം ചാക്കോ, ധ്രുവ്, അഹാന കൃഷ്ണ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

‘വരനെ ആവശ്യമുണ്ട്,’ ‘മണിയറയിലെ അശോകൻ’, ‘കുറുപ്പ്,’ എന്നീ ചിത്രങ്ങൾക്ക് ശേഷം ദുൽഖർ നിര്‍മ്മിക്കുന്ന ചിത്രമാണ് ‘അടി.’ ‘ലില്ലി,’ ‘അന്വേഷണം’ എന്നീ ചിത്രങ്ങൾ ഒരുക്കിയ പ്രശോഭ് വിജയനാണ് ‘അടി’ സംവിധാനം ചെയ്യുന്നത്. ഷെയ്ന്‍ നിഗം ചിത്രം ‘ഇഷ്‌കി’ന്റെ തിരക്കഥാകൃത്ത് രതീഷ് രവിയാണ് ‘അടി’യ്ക്ക് തിരക്കഥ ഒരുക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook