scorecardresearch
Latest News

അമ്മ വീണ്ടും ഗർഭിണിയായപ്പോൾ കൂട്ടുകാർ കളിയാക്കുമെന്ന് പേടിച്ചിരുന്നു: അഹാന കൃഷ്ണ

“എന്നാൽ ഇന്ന്, എന്റെ ദൈവമേ, ഈ കുഞ്ഞില്ലായിരുന്നെങ്കിൽ ജീവിതം വല്ലാതെ ബോറിംഗ് ആയി പോയേനെ.. ഞങ്ങളുടെ ജീവിതത്തിലെ വെളിച്ചം, ഹൃദയത്തിന്റെ സന്തോഷം, നിന്നെ ഞാൻ സ്നേഹിക്കുന്നു കുഞ്ഞേ…”

Ahaana Krishna, Hansika Krishna, Ahaana Krishna photos, Ahaana Krishna video, Hansika Krishna, Ahaana krishna sisters, Krishnakumar family, Ahaana sisters dance, Krishnakumar family tiktok video, Indian express malayalam, IE Malayalam

സഹോദരിമാരിൽ ഏറ്റവും ഇളയവളായ ഹൻസികയുമായി ഏറെ മാനസിക അടുപ്പമുള്ള ആളാണ് നടി അഹാന കൃഷ്ണ. ഹൻസുവിനെ സംബന്ധിച്ച് ചേച്ചിയെന്നതിനൊപ്പം തന്നെ അമ്മയുടെ വാത്സല്യം കൂടി പകരുന്ന സാന്നിധ്യമാണ് അഹാന. ഇപ്പോഴിതാ, അനിയത്തിയെ കുറിച്ച് അഹാന പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

“ഞാൻ അവളെ ഒരുപാട് സ്നേഹിക്കുന്നു. എന്റെ കുഞ്ഞു സഹോദരിയായി ഈ പാവക്കുട്ടിയെ കിട്ടിയത് ഭാഗ്യമാണ്. അതിനാൽ എനിക്കവളെ കെട്ടിപ്പിടിക്കാം, ഉമ്മ വയ്ക്കാം, ശല്യപ്പെടുത്താം, അവൾക്ക് സർപ്രൈസ് സമ്മാനങ്ങൾ നൽകാം, അവളുടെ പ്രതികരണങ്ങൾ റെക്കോർഡ് ചെയ്യാം. എനിക്ക് ഒമ്പത് വയസ്സുള്ളപ്പോഴാണ് എന്റെ രക്ഷിതാക്കൾ അമ്മ വീണ്ടും ഗർഭിണിയാണെന്ന് പറയുന്നത്, കൂട്ടുകാർ കളിയാക്കുമോ എന്നോർത്ത് ഞാനാദ്യം അലോസരപ്പെട്ടു. പക്ഷേ, എന്റെ ദൈവമേ, ഈ കുഞ്ഞില്ലായിരുന്നെങ്കിൽ ജീവിതം വല്ലാതെ ബോറിംഗ് ആയി പോയേനെ.. ഞങ്ങളുടെ ജീവിതത്തിലെ വെളിച്ചം, ഹൃദയത്തിന്റെ സന്തോഷം, നിന്നെ ഞാൻ സ്നേഹിക്കുന്നു കുഞ്ഞേ…

2011ൽ നിന്നുള്ളതാണ് ഈ ചിത്രം. പിങ്ക് നിറമുള്ള ആ കണ്ണട എനിക്കന്ന് ഏറെ പ്രധാനമായിരുന്നു. ഇന്ന് ഹൻസുവിന്റെ പിറന്നാളല്ല, നിങ്ങൾ നിങ്ങളെ സ്നേഹിക്കുന്നതിനേക്കാൾ കൂടുതൽ നിങ്ങൾ മറ്റൊരു വ്യക്തിയെ സ്നേഹിക്കുമ്പോൾ പ്രത്യേക കാരണങ്ങളൊന്നുമില്ലെങ്കിൽ കൂടി അവരെ കുറിച്ച് ഇടയ്ക്ക് നീണ്ട പോസ്റ്റുകൾ ഇട്ടുകൊണ്ടേയിരിക്കും. കാരണം, ചില ദിവസങ്ങളിൽ നിങ്ങളുടെ ഹൃദയത്തിൽ ആ സ്നേഹം അടങ്ങിയിരിക്കില്ല. ഇന്ന് നമ്മുടെ ദിനം വഴക്കിൽ അവസാനിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു,” അഹാന കുറിക്കുന്നു.

ഹൻസികയ്ക്കായി പാടി കൊടുക്കാറുള്ള ഒരു പാട്ടിന്റെ ഓർമ്മയും അഹാന പങ്കവച്ചിരുന്നു. ‘മകൾക്ക്’ എന്ന സിനിമയിലെ അദ്നൻ സമി പാടിയ ‘ചാഞ്ചാടിയാടി ഉറങ്ങൂ നീ’ എന്ന പാട്ട് ഹൻസിക കുട്ടിയായിരുന്നപ്പോൾ ഭക്ഷണം കഴിപ്പിക്കാൻ സ്ഥിരമായി പാടി കൊടുത്തിരുന്ന പാട്ടായിരുന്നു എന്നാണ് അഹാന പറയുന്നത്.

അഹാനയ്ക്കും ദിയയ്ക്കും ഇഷാനിയ്ക്കുമൊപ്പം സോഷ്യൽ മീഡിയയിലും സജീവമാണ് ഹൻസിക. തന്റെ ജിംനാസ്റ്റിക് പ്രകടനങ്ങളും പാട്ടും ഡാൻസുമെല്ലാം ഹൻസിക യൂട്യൂബിൽ പങ്കുവയ്ക്കാറുണ്ട്.

Read more: ചിമ്മി ചിമ്മി മിന്നി തിളങ്ങുന്ന വാരോളി കണ്ണെനക്ക്, ‘ഉറുമി’ പാട്ടുമായി അഹാനയും അനിയത്തിയും; വീഡിയോ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Ahaana krishna shares a beautiful note about sister hansika