scorecardresearch
Latest News

‘ഈ വർഷത്തെ പിറന്നാൾ ഒന്നു വെറൈറ്റിയാക്കാമെന്നു വിചാരിച്ചു’, ചിത്രങ്ങളുമായി അഹാന

27 -ാം പിറന്നാൾ ആഘോഷ ചിത്രങ്ങളാണ് അഹാന ഷെയർ ചെയ്തിരിക്കുന്നത്

‘ഈ വർഷത്തെ പിറന്നാൾ ഒന്നു വെറൈറ്റിയാക്കാമെന്നു വിചാരിച്ചു’, ചിത്രങ്ങളുമായി അഹാന

നടി, യൂട്യൂബർ എന്നീ നിലകളിലെല്ലാം സുപരിചിതയായ താരമാണ് അഹാന കൃഷ്ണ. സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി തന്റെ സന്തോഷ നിമിഷങ്ങൾ അഹാന പങ്കുവയ്ക്കാറുണ്ട്.27 -ാം പിറന്നാൾ ആഘോഷ ചിത്രങ്ങളാണ് അഹാന ഇപ്പോൾ ഷെയർ ചെയ്തിരിക്കുന്നത്.

” 27 എന്നു കേട്ടപ്പോൾ എനിക്കു അത്ര രസം തോന്നിയില്ല അതുകൊണ്ട് ഞാൻ ഒന്നാം പിറന്നാൾ പോലെയാണ് ഇതു ആഘോഷിച്ചത്” അഹാന ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

ഒന്നാം പിറന്നാളിനു മുറിച്ച അതെ കേക്കിന്റെ മോഡൽ തന്നെയാണ് അഹാന തന്റെ 27 വയസ്സിന്റെ പിറന്നാളിനും തിരഞ്ഞെടുത്തത്. മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും ഒപ്പമുള്ള ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.തന്റെ യൂട്യൂബ് ചാനലിൽ പിറന്നാൾ സ്പെഷ്യൽ വിഡിയോയും അഹാന പങ്കുവച്ചിട്ടുണ്ട്.

അടി, നാന്‍സി റാണി എന്നിവയാണ് അഹാനയുടെ പുതിയ ചിത്രങ്ങള്‍. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനിയായ വേഫെയ്‌റര്‍ ഫിലിംസിന്റെ ചിത്രമായ അടിയില്‍ ആണ് അഹാന അവസാനമായി അഭിനയിച്ചത്. ഷൈന്‍ ടോം ചാക്കോ, ധ്രുവ്, അഹാന കൃഷ്ണ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.ചിത്ത്രിന്റെ പോസ്റ്റര്‍ അഹാനയുടെ പിറന്നാള്‍ ദിനത്തില്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

‘മീ, മൈസെല്‍ഫ് ആന്‍ഡ് ഐ’ എന്ന ഒരു വെബ് സീരീസിലും അഹാന അഭിനയിച്ചിരുന്നു. യൂട്യുബിലൂടെ പുറത്തിറങ്ങിയ സീരീസ് നല്ല പ്രതികരണങ്ങളാണ് നേടിയത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Ahaana krishna share birthday photos on social media about birthday cake

Best of Express