scorecardresearch
Latest News

വലുതായപ്പോൾ തുണി കുറഞ്ഞു പോയി; നെഗറ്റീവ് കമന്റിനു ചുട്ട മറുപടി നൽകി അഹാന

കൂട്ടുക്കാരിക്കൊപ്പം പങ്കുവച്ച ചിത്രത്തിനു താഴെ വന്ന കമന്റിനു ചുട്ട മറുപടി നൽകിയിരിക്കുകയാണ് അഹാന.

വലുതായപ്പോൾ തുണി കുറഞ്ഞു പോയി; നെഗറ്റീവ് കമന്റിനു ചുട്ട മറുപടി നൽകി അഹാന

നടി, യൂട്യൂബർ എന്നീ നിലകളിലെല്ലാം ഏറെ ശ്രദ്ധനേടിയ താരമാണ് അഹാന കൃഷ്ണ. പ്രിയപ്പെട്ടവർക്കായി സർപ്രൈസ് ഒരുക്കാനും എന്നെന്നും ഓർക്കാവുന്ന മനോഹരമായ നിമിഷങ്ങൾ സമ്മാനിക്കാനുമൊക്കെ എപ്പോഴും അഹാന സമയം കണ്ടെത്താറുണ്ട്. യാത്രകളെ വളരെ ഏറെ ഇഷ്‌ടപ്പെടുന്ന താരം ഇടയ്ക്കിടെ പ്രിയപ്പെട്ടവർക്കൊപ്പം യാത്രകൾ സംഘടിപ്പിക്കാറുണ്ട്.

കൂട്ടുകാരി റിയയ്ക്ക് ഒപ്പം ഗോവയിൽ അവധികാലം ആഘോഷിക്കുകയാണ് അഹാന.. ഗോവയിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോയുമൊക്കെയാണ് ഇപ്പോൾ അഹാനയുടെ സോഷ്യൽ മീഡിയ പ്രൊഫൈലിൽ നിറയുന്നത്. ഗ്ലാമറസ് വസ്ത്രങ്ങളിലുള്ള ചിത്രങ്ങൾ പങ്കുവച്ചപ്പോൾ താരത്തിനു നേരെ വിമർശനങ്ങളും ഉയർന്നു. കഴിഞ്ഞ ദിവസം കൂട്ടുക്കാരിക്കൊപ്പമുള്ള ചിത്രം അഹാന പങ്കുവച്ചിരുന്നു. അതിനു താഴെ വന്ന കമന്റിനു ചുട്ട മറുപടി നൽകിയിരിക്കുകയാണ് അഹാന. ‘വലുതായപ്പോൾ തുണി ഇഷ്‌ടമില്ലാണ്ടായി’ എന്നാണ് പോസ്റ്റിനു താഴെയുള്ള കമന്റ്. ‘തുണി ഇഷ്‌ടമില്ലാണ്ടായതല്ല, മറിച്ച് നാട്ടുകാർ എന്തു പറയും എന്നത് മൈൻഡ് ചെയ്യാതെയായി വലുതായപ്പോൾ’ അഹാന മറുപടിയായി കുറിച്ചു. കമന്റും അതിനുള്ള മറുപടിയും അഹാന തന്റെ സ്റ്റോറിയിലൂടെ പങ്കുവച്ചിട്ടുണ്ട്.

‘അടി’, ‘നാന്‍സി റാണി’ എന്നിവയാണ് അഹാനയുടെ പുതിയ ചിത്രങ്ങള്‍. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനിയായ വേഫെയ്‌റര്‍ ഫിലിംസിന്റെ ചിത്രമായ അടിയില്‍ ആണ് അഹാന അവസാനമായി അഭിനയിച്ചത്. ഷൈന്‍ ടോം ചാക്കോ, ധ്രുവ്, അഹാന കൃഷ്ണ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.ചിത്രത്തിന്റെ പോസ്റ്റര്‍ അഹാനയുടെ പിറന്നാള്‍ ദിനത്തില്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.’മീ, മൈസെല്‍ഫ് ആന്‍ഡ് ഐ’ എന്ന ഒരു വെബ് സീരീസിലും അഹാന അഭിനയിച്ചിരുന്നു. യൂട്യുബിലൂടെ പുറത്തിറങ്ങിയ സീരീസ് നല്ല പ്രതികരണങ്ങളാണ് നേടിയത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Ahaana krishna reacts to negative comments on social media goa trip photos