ഇൻസ്റ്റഗ്രാമിലെയും യൂട്യൂബിലെയുമെല്ലാം തിളങ്ങുന്ന താരമാണ് യുവനടി അഹാന കൃഷ്ണ. ചിത്രങ്ങളും വീഡിയോകളും സിനിമ വിശേഷങ്ങളും കുടുംബ വിശേഷങ്ങളുമെല്ലാം അഹാന സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. പാട്ടിൽ ഏറെ താൽപ്പര്യമുള്ള വ്യക്തിയാണ് അഹാന. ഇടയ്ക്ക് തന്റെ പാട്ടുകളും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, യുകുലെലെ (ukulele) എന്ന സംഗീതോപകരണം വായിക്കുന്ന ഒരു വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്.
വിജയ് ചിത്രം ‘മാസ്റ്ററി’ലെ ‘ലെറ്റ് മി ടെൽ യൂ ആൾ എ കുട്ടി സ്റ്റോറി’ എന്നു തുടങ്ങുന്ന ഗാനമാണ് അഹാന പാടുന്നത്. യുകുലെലെ പഠിക്കുകയാണ് താനിപ്പോൾ എന്നാണ് താരം കുറിക്കുന്നത്.
View this post on Instagram
അടുത്തിടെ ഫാത്തിമ ഹക്കീം എന്ന സുഹൃത്ത് സമ്മാനിച്ചതാണ് അഹാനയ്ക്ക് ഈ യുകുലെലെ. മനോഹരമായി പെയിന്റ് ചെയ്ത ഈ യുകുലെലെയുടെ വിശേഷം മുൻപും അഹാവ പങ്കുവച്ചിരുന്നു.
View this post on Instagram
പാട്ടിനൊപ്പം നൃത്തത്തോടും ഏറെ താൽപ്പര്യം പുലർത്തുന്ന അഹാന ഇടയ്ക്ക് ഡാൻസ് വീഡിയോകളും പങ്കുവയ്ക്കാറുണ്ട്. തന്റെ ഹൂല ഹൂപ്പിങ് ഡാൻസ് വീഡിയോയും താരം അടുത്തിടെ പങ്കുവച്ചിരുന്നു.
View this post on Instagram
Read more: എന്തായാലും പണി പാളി, എന്നാപ്പിന്നെ ഒരു വീഡിയോ ഇട്ടേക്കാം; കോവിഡ് ദിനങ്ങളോർത്ത് അഹാന
ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനിയായ വേഫെയ്റര്‍ ഫിലംസിന്റെ ഏറ്റവും പുതിയ ചിത്രമായ ‘അടി’യിൽ ആണ് അഹാന അവസാനമായി അഭിനയിച്ചത്. ചിത്രീകരണം പൂർത്തിയായപ്പോഴാണ് അഹാനയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഷൈൻ ടോം ചാക്കോ, ധ്രുവ്, അഹാന കൃഷ്ണ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
‘വരനെ ആവശ്യമുണ്ട്,’ ‘മണിയറയിലെ അശോകൻ’, ‘കുറുപ്പ്,’ എന്നീ ചിത്രങ്ങൾക്ക് ശേഷം ദുൽഖർ നിര്‍മ്മിക്കുന്ന ചിത്രമാണ് ‘അടി.’ ‘ലില്ലി,’ ‘അന്വേഷണം’ എന്നീ ചിത്രങ്ങൾ ഒരുക്കിയ പ്രശോഭ് വിജയനാണ് ‘അടി’ സംവിധാനം ചെയ്യുന്നത്. ഷെയ്ന്‍ നിഗം ചിത്രം ‘ഇഷ്‌കി’ന്റെ തിരക്കഥാകൃത്ത് രതീഷ് രവിയാണ് ‘അടി’യ്ക്ക് തിരക്കഥ ഒരുക്കുന്നത്.
ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവരും അഭിനയിക്കുന്ന ചിത്രത്തിന്റെ സംഗീതം ഗോവിന്ദ് വസന്ത, ഛായാഗ്രഹണം ഫായിസ് സിദ്ധിഖ്, എഡിറ്റിംഗ് നൗഫല്‍, കോസ്റ്റ്യൂം സ്റ്റെഫി സേവ്യര്‍, ആർട്ട് സുഭാഷ് കരുണ്‍, മേക്കപ്പ് രഞ്ജിത് ആർ എന്നിവര്‍ നിർവഹിച്ചിരിക്കുന്നു. ആലുവയിലും പരിസര പ്രദേശങ്ങളിലുമായി അൻപത് ദിവസങ്ങൾ കൊണ്ടാണ് ‘അടി’യുടെ ചിത്രീകരണം പൂർത്തിയാക്കിയത്.