ഇൻസ്റ്റഗ്രാമിൽ വളരെ ആക്ടീവായ നടിയാണ് അഹാന കൃഷ്ണ. യാത്രാവിശേഷങ്ങളും സഹോദരിമാർക്കൊപ്പമുളള രസകരമായ നിമിഷങ്ങളും അഹാന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ട്. ചിലപ്പോഴൊക്കെ ഫൊട്ടോകൾക്ക് മനോഹരമായ അടിക്കുറിപ്പും അഹാന കൊടുക്കാറുണ്ട്.
Read More: എന്റെ സ്വപ്നങ്ങളിലെ ഞാൻ ഇങ്ങനെയായിരുന്നു, കിടിലൻ ചിത്രങ്ങളുമായി അഹാന
പുതിയ വെക്കേഷൻ ചിത്രങ്ങൾ ആരാധകർക്കായി ഷെയർ ചെയ്തിരിക്കുകയാണ് അഹാന. സഹോദരിക്കൊപ്പം സ്വിമ്മിങ് പൂളിൽ നിന്നുളള ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. അഹാനയുടെ അമ്മ സിന്ധു കൃഷ്ണയാണ് ചിത്രങ്ങൾ പകർത്തിയത്.
View this post on Instagram
സ്റ്റൈലിഷ് ലുക്കിലുളള ചില ചിത്രങ്ങളും അഹാന പോസ്റ്റ് ചെയ്തിട്ടുണ്ട്. പച്ചപ്പ് നിറഞ്ഞ ബാക്ഗ്രൗണ്ടിലാണ് ചിത്രങ്ങൾക്കായി അഹാന പോസ് ചെയ്തിരിക്കുന്നത്. ഈ സ്ഥലം എവിടെയാണെന്ന കമന്റിന് കോവളം എന്നാണ് അഹാന മറുപടി നൽകിയത്.
View this post on Instagram
View this post on Instagram
ഏതാനും ദിവസം മുൻപ് തന്റെ പുതിയ ഫോട്ടോഷൂട്ടിൽ നിന്നുളള കിടിലൻ ചിത്രങ്ങളും വീഡിയോകളും അഹാന ഷെയർ ചെയ്തിരുന്നു. ഗ്ലാമർ ലുക്കിലുളളതാണ് അഹാനയുടെ പുതിയ ചിത്രങ്ങൾ. പന്ത്രണ്ടാം വയസിലെ സ്വപ്നങ്ങളിൽ താൻ ഇങ്ങനെയായിരുന്നുവെന്നാണ് ഒരു ചിത്രത്തിന് അഹാന നൽകിയിരിക്കുന്ന ക്യാപ്ഷൻ.
View this post on Instagram
അടി, നാൻസി റാണി തുടങ്ങിയവയാണ് അഹാനയുടെ പുതിയ സിനിമകൾ. അടുത്തിടെയാണ് അഹാന കോവിഡിൽനിന്നും മുക്തി നേടിയത്. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനിയായ വേഫെയ്റര്‍ ഫിലംസിന്റെ ഏറ്റവും പുതിയ ചിത്രമായ ‘അടി’യിൽ ആണ് അഹാന അവസാനമായി അഭിനയിച്ചത്. ഷൈൻ ടോം ചാക്കോ, ധ്രുവ്, അഹാന കൃഷ്ണ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.