മലയാളത്തിലെ ശ്രദ്ധേയമായ യുവനടിമാരിലൊരാളാണ് അഹാന കൃഷ്ണ. സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവാണ് അഹാന. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടിൽ നിന്നുളള കിടിലൻ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ഗ്ലാമർ ലുക്കിലുളളതാണ് അഹാനയുടെ പുതിയ ചിത്രങ്ങൾ.
പന്ത്രണ്ടാം വയസിലെ സ്വപ്നങ്ങളിൽ താൻ ഇങ്ങനെയായിരുന്നുവെന്നാണ് ഒരു ചിത്രത്തിന് അഹാന നൽകിയിരിക്കുന്ന ക്യാപ്ഷൻ. അഹാനയുടെ പുതിയ ഫൊട്ടോകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. താരത്തെ കാണാൻ വളരെ ഭംഗിയായിട്ടുണ്ടെന്നും ലുക്ക് ഗംഭീരമായിട്ടുണ്ടെന്നും കമന്റുകളുണ്ട്.
അടി, നാൻസി റാണി തുടങ്ങിയവയാണ് അഹാനയുടെ പുതിയ സിനിമകൾ. അടുത്തിടെയാണ് അഹാന കോവിഡിൽനിന്നും മുക്തി നേടിയത്. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനിയായ വേഫെയ്റര്‍ ഫിലംസിന്റെ ഏറ്റവും പുതിയ ചിത്രമായ ‘അടി’യിൽ ആണ് അഹാന അവസാനമായി അഭിനയിച്ചത്. ചിത്രീകരണം പൂർത്തിയായപ്പോഴാണ് അഹാനയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഷൈൻ ടോം ചാക്കോ, ധ്രുവ്, അഹാന കൃഷ്ണ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Read More: സഹോദരി ദിയയുമായി വഴക്കാണോ? ആരാധകന്റെ ചോദ്യത്തിന് ചുട്ടമറുപടി നൽകി അഹാന
‘വരനെ ആവശ്യമുണ്ട്,’ ‘മണിയറയിലെ അശോകൻ’, ‘കുറുപ്പ്,’ എന്നീ ചിത്രങ്ങൾക്ക് ശേഷം ദുൽഖർ നിര്‍മ്മിക്കുന്ന ചിത്രമാണ് ‘അടി.’ ‘ലില്ലി,’ ‘അന്വേഷണം’ എന്നീ ചിത്രങ്ങൾ ഒരുക്കിയ പ്രശോഭ് വിജയനാണ് ‘അടി’ സംവിധാനം ചെയ്യുന്നത്. ഷെയ്ന്‍ നിഗം ചിത്രം ‘ഇഷ്‌കി’ന്റെ തിരക്കഥാകൃത്ത് രതീഷ് രവിയാണ് ‘അടി’യ്ക്ക് തിരക്കഥ ഒരുക്കുന്നത്.