scorecardresearch

എപ്പോഴെങ്കിലും താഴെ വീണിട്ട് ഒന്നും സംഭവിക്കാത്ത പോലെ നടിച്ചിട്ടുണ്ടോ? അഹാന ചോദിക്കുന്നു

ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റ് ചെയ്ത ഒരു ഫോട്ടോക്ക് അടികുറിപ്പായാണ് അഹാനയുടെ ചോദ്യം വരുന്നത്

ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റ് ചെയ്ത ഒരു ഫോട്ടോക്ക് അടികുറിപ്പായാണ് അഹാനയുടെ ചോദ്യം വരുന്നത്

author-image
Entertainment Desk
New Update
ahaana krishna, ahaana krishna photo, ahaana krishna song,ahaana krishnavideo video, ahaana krishna education, ahaana krishna age, ahaana krishna height, ahaana krishna family, ahaana krishna instagram, ahaana krishna sisters, ahaana krishna net worth, ahaana krishna father, ahaana krishna height and weight, ahaana krishna instagram photos, അഹാന കൃഷ്ണ, ie malayalam

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ യുവനടിമാരിൽ ഒരാളാണ് അഹാന കൃഷ്ണ. ലോക്ക്ഡൗൺ സമയത്തും തന്റെ ജീവിതത്തിലെ രസകരമായ നിമിഷങ്ങൾ അഹാന സോഷ്യൽ മീഡിയ വഴി പങ്കു വയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ആരാധകരോട് ഒരു ചോദ്യവുമായി എത്തിയിരിക്കുകയാണ് അഹാന.

Advertisment

ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റ് ചെയ്ത ഒരു ഫോട്ടോക്ക് അടികുറിപ്പായാണ് അഹാനയുടെ ചോദ്യം വരുന്നത്. "നിങ്ങൾ എപ്പോഴെങ്കിലും താഴെ വീണിട്ട് ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ നടിക്കുകയും നിങ്ങൾ തികച്ചും ഒക്കെയാണ്" എന്ന് അഭിനയിക്കുകയും ചെയ്തിട്ടുണ്ടോ എന്നാണ് അഹാന ചോദിക്കുന്നത്.

എന്തായാലും ചില ആരാധകർ മഴയത്ത് തെന്നിവീണതും, അത്തരത്തിൽ നടിച്ചിട്ടുള്ളതും കമന്റ് ചെയ്യുന്നുണ്ട്. എന്നാൽ കൂടുതൽ കമന്റുകളും വരുന്നത് ചിത്രത്തിനാണ്. പലരും ചിത്രത്തിന്റെ ക്യാപ്‌ഷൻ കണ്ട മട്ടില്ല.

Advertisment

സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ് അഹാന. ഇടക്ക് മനോഹരമായ ചിത്രങ്ങളും വീഡിയോകളും പാട്ടുമെല്ലാം ആരാധകർക്കായി അഹാന പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം അഹാന യൂകെലേലി വായിച്ചു പാട്ടു പാടി വീഡിയോ പോസ്റ്റ് ചെയ്തത് ആരാധകർ ഏറ്റെടുത്തിരുന്നു.

‘കൈതപ്പൂവിൽ കഞ്ഞിക്കുറുമ്പിൽ’ എന്ന ഗാനമാണ് അഹാന യൂകലേലി ഉപയോഗിച്ചു പാടിയിരിക്കുന്നത്. ‘ഒരു പാട്ടുപാടാൻ ശ്രമിക്കുന്നു. യൂകലേലി ഉപയോഗിച്ചു എന്തെങ്കിലും ചെയ്യുന്നത് എനിക്ക് ഇഷ്ടമാണ്’ എന്ന ക്യാപ്‌ഷനുമായാണ് അഹാന വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

Read Also: അപരിചിതനിലെ വെള്ളാരംകണ്ണുള്ള സുന്ദരി; പുതിയ ചിത്രങ്ങൾ

‘കണ്ണെഴുതി പൊട്ടും തൊട്ട്’ എന്ന ചിത്രത്തിൽ എം.ജി രാധാകൃഷ്ണന്റെ സംഗീതത്തിൽ മോഹൻലാലും കെ.എസ് ചിത്രയും ചേർന്ന് പാടിയതാണ് ഈ ഗാനം. കാവാലം നാരായണ പണിക്കരാണ് ഈ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത്. നിരവധി ആളുകളുടെ പ്രിയപ്പെട്ട പാട്ടുകളിലൊന്നാണ് ഇത്. അഹാനയുടെ ഗാനത്തിന് ഒരുപാട് പേർ കമന്റുകൾ ചെയ്തിട്ടുണ്ട്. മനോഹരമെന്നാണ് കൂടുതൽ പേരും കമന്റ് ചെയ്തിരിക്കുന്നത്.

Ahaana Krishna

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: