/indian-express-malayalam/media/media_files/uploads/2021/07/45.jpg)
മലയാള സിനിമയിലെ യുവ നായികമാരിൽ ഒരുപാട് ആരാധകരുള്ള നടിയാണ് അഹാന കൃഷ്ണ. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് താരം. യൂട്യൂബ് വീഡിയോകളിലൂടെയും ഇൻസ്റ്റഗ്രാം പോസ്റ്റുകളിലൂടെയും ഇടക്കിടെ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവക്കാറുണ്ട്. എല്ലാ പോസ്റ്റുകളും പൊതുവെ വൈറലാകാറുണ്ട്. ചില പോസ്റ്റുകൾക്ക് വലിയ രീതിയിൽ ട്രോളും ലഭിക്കാറുണ്ട്.
ഇപ്പോഴിതാ തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ട്രോളന്മാർക്ക് തന്നെ ട്രോളാനുള്ള സമയമായെന്ന് പറയുകയാണ് അഹാന. "ഈ വർഷത്തെ സമയമെത്തി.., ട്രോളന്മാരെ, മീം ഉണ്ടാക്കുന്നവരെ, വരൂ.. നിങ്ങൾക്ക് ഇതിനു കഴിയും.. ഫുൾ പവർ" എന്നാണ് റംബൂട്ടാൻ മരത്തിന്റെ അടുത്ത് നിൽക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട് അഹാന കുറിച്ചിരിക്കുന്നത്.
താഴെ എന്തിനാണ് തന്നെ ട്രോളാൻ പറയുന്നതെന്നും അഹാന പറയുന്നുണ്ട്. വീട്ടിലെ റംബൂട്ടാൻ തോട്ടത്തിൽ നിന്നുള്ള അടുത്ത വ്‌ളോഗ് യൂട്യൂബ് ചാനലിൽ പങ്കുവച്ചിട്ടുണ്ട് എന്നാണ് അഹാന താഴെ കൊടുത്തിരിക്കുന്നത്. ഇതിനു മുൻപ് അഹാന റംബൂട്ടാൻ വിശേഷങ്ങളുമായി എത്തിയപ്പോൾ ഒരുപാട് ട്രോളുകൾ വന്നിരുന്നു. അഹാനക്ക് പുറമെ വീട്ടിൽ സഹോദരിമാർക്കും അച്ഛനും അമ്മയ്ക്കും യൂട്യൂബ് ചാനലുണ്ട്. ഇതിലൂടെ എല്ലാവരും പലപ്പോഴായി റംബൂട്ടാൻ തോട്ടത്തിന്റെവിശേഷങ്ങൾ പങ്കുവെച്ചിട്ടുണ്ട്. അതൊക്കെ ട്രോളന്മാർ ആഘോഷമാക്കിയിട്ടുമുണ്ട്.
Also read: ഈ അപ്പനും അപ്പൂപ്പനും കൂടെ എന്നെ ജാമാക്കുമോ? കുഞ്ഞുനിലയുടെ ടെൻഷൻ പങ്കുവച്ച് പേളി
അഭിനയത്തിനു പുറമെ നല്ലൊരു നർത്തകിയും പാട്ടുകാരിയുമാണ് അഹാന കൃഷ്ണ. സഹോദരിമാരോടൊപ്പം ഡാൻസ് വിഡിയോകളുമായി സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷ പെടാറുള്ള അഹാന ഇടക്ക് തന്റെ യൂട്യൂബ് ചാനലിൽ പാട്ടുകളും പോസ്റ്റ് ചെയ്യാറുണ്ട്. അഹാനയുടെ പോസ്റ്റുകളൊക്കെ നിമിഷ നേരംകൊണ്ട് ആരാധകർ ഏറ്റെടുക്കാറുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us