പത്തു മണി മുതൽ ക്യാപ്‌ഷൻ ആലോചിച്ച് മടുത്തുവെന്ന് അഹാന; എങ്ങനെ ഇത് സാധിക്കുന്നു എന്ന് ആരാധിക

അഹാനയുടെ സഹോദരി ദിയ കൃഷ്ണ ഉൾപ്പടെ ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്

Ahaana Krishna, അഹാന കൃഷ്ണ,, Ahaana Krishna instagram, ahaana photos, Indian express malayalam, IE malayalam, ഐഇ മലയാളം

മലയാള സിനിമയിലെ യുവ നായികമാരിൽ ഒരുപാട് ആരാധകരുള്ള നടിയാണ് അഹാന കൃഷ്ണ. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് താരം. യൂട്യൂബ് വീഡിയോകളിലൂടെയും ഇൻസ്റ്റഗ്രാം പോസ്റ്റുകളിലൂടെയും ഇടക്കിടെ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവക്കാറുണ്ട്.

ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിലൂടെ പുതിയ ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ് അഹാന. സാരിയുടുത്ത് വലിയ കമലും അണിഞ്ഞുള്ള ചിത്രമാണ് അഹാന പങ്കുവച്ചിരിക്കുന്നത്. “പത്തു മണിമുതൽ മൂല്യവത്തായ ഒരു ക്യാപ്‌ഷനു വേണ്ടി ആലോചിക്കുന്നു, ഞാൻ നിർത്തി” എന്നാണ് അഹാന ചിത്രത്തിന് താഴെ കുറിച്ചിരിക്കുന്നത്.

അഹാനയുടെ സഹോദരി ദിയ കൃഷ്ണ ഉൾപ്പടെ ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്. വീട്ടിൽ കമ്മലു ധരിക്കുന്നതിനെ കുറിച്ചാണ് ദിയയുടെ കമന്റ്. എന്നാൽ “ഹൃദയത്തിൽ നിന്നും നേരിട്ട് എങ്ങനെയാണ് ഇത്തരം ക്യാപ്‌ഷനുകൾ എഴുതാൻ കഴിയുന്നത്” എന്നാണ് ഒരു ആരാധിക ചോദിച്ചിരിക്കുന്നത്. പലപ്പോഴും നല്ല ക്യാപ്‌ഷനുകൾ നൽകി കൊണ്ടാണ് അഹാന ചിത്രങ്ങൾ പങ്കുവക്കാറുള്ളത്. അതാണ് ആരാധികയുടെ ചോദ്യത്തിനു പിന്നിൽ എന്നാണ് മനസിലാകുന്നത്.

Also read: ഇതാര് എസ്തറോ; ശ്രദ്ധനേടി പുതിയ ചിത്രങ്ങൾ

അടി, നാൻസി റാണി തുടങ്ങിയവയാണ് അഹാനയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമകൾ. അടുത്തിടെയാണ് അഹാന കോവിഡിൽനിന്നും മുക്തി നേടിയത്. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനിയായ വേഫെയ്റര്‍ ഫിലംസിന്റെ ഏറ്റവും പുതിയ ചിത്രമായ ‘അടി’യിൽ ആണ് അഹാന അവസാനമായി അഭിനയിച്ചത്. ഷൈൻ ടോം ചാക്കോ, ധ്രുവ്, അഹാന കൃഷ്ണ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Ahaana krishna new instagram post caption comments

Next Story
ഇതാര് എസ്തറോ; ശ്രദ്ധനേടി പുതിയ ചിത്രങ്ങൾEsther Anil, Esther Anil photos, Esther Anil latest films, എസ്തർ അനിൽ, എസ്തർ അനിൽ ചിത്രങ്ങൾ
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express