അമ്മ ഇപ്പോഴും സ്ട്രോങ്ങാ; മക്കളെ ഒക്കത്തെടുത്ത് സിന്ധു കൃഷ്ണ

“നിങ്ങളെ നാലിനെയും എടുക്കാനുള്ള ഊർജം വരും വർഷങ്ങളിലും എനിക്കുണ്ടാവുമെന്ന് വിശ്വസിക്കുന്നു. വ്യായാമം ചെയ്ത്, സ്ലിം ആയിരിക്കൂ, അല്ലെങ്കിൽ എന്റെ നടുവൊടിയും”

Ahaana Krishna, Ahaana Krishna mother, Ahaana Krishna sisters

മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. അമ്മയും അച്ഛനും നാലു പെൺകുട്ടികളുമടങ്ങുന്ന കുടുംബത്തിലെ ആറുപേരും സോഷ്യൽ മീഡിയയ്ക്ക് സുപരിചിതരാണ്. മക്കളെ സുഹൃത്തുക്കളെ പോലെ കാണുന്ന മാതാപിതാക്കളാണ് കൃഷ്ണകുമാറും ഭാര്യ സിന്ധുവും.

ഇപ്പോഴിതാ, മദേഴ്സ് ഡേയിൽ സിന്ധു കൃഷ്ണ പങ്കുവച്ച ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. തന്നോളം വളർന്ന മക്കളെ ഒക്കത്തെടുത്തിരിക്കുന്ന സിന്ധുവിനെയാണ് ചിത്രങ്ങളിൽ കാണാനാവുക.””മദേഴ്സ് ഡേയ്ക്ക് ഇതിലും മികച്ചൊരു ചിത്രം കിട്ടാനില്ല. കരുത്തയായ മമ്മി. നിങ്ങളെ നാലിനെയും എടുക്കാനുള്ള ഊർജം വരും വർഷങ്ങളിലും എനിക്കുണ്ടാവുമെന്ന് വിശ്വസിക്കുന്നു. വ്യായാമം ചെയ്ത്, സ്ലിം ആയിരിക്കൂ, അല്ലെങ്കിൽ എന്റെ നടുവൊടിയും,” എന്നാണ് സിന്ധു കൃഷ്ണ കുറിക്കുന്നത്.

മറ്റു സഹോദരിമാരെല്ലാം മെലിഞ്ഞിരിക്കുന്നതു കൊണ്ട് അമ്മയ്ക്ക് എടുക്കാൻ ബുദ്ധിമുട്ടില്ലെന്ന് അറിയാമായിരുന്നു എന്നാൽ അമ്മയേക്കാൾ പൊക്കവും ഏറെക്കുറെ അത്രത്തോളം ശരീരഭാരവുമുള്ള തന്നെ എടുക്കാൻ അമ്മയ്ക്ക് കഴിയുമെന്ന് കരുതിയിരുന്നില്ല. പക്ഷേ അമ്മ വളരെ നിസ്സാരമായി തന്നെ എടുത്തുവെന്നാണ് അഹാന കുറിക്കുന്നത്.

മക്കളായ അഹാനയുടെയും ദിയയുടെയും ഇഷാനിയുടെയും ഹൻസികയുടെയും കുട്ടിക്കാലം മുതലുള്ള ഓരോ ഓർമകളും ചിത്രങ്ങളും സൂക്ഷിച്ചുവയ്ക്കുന്ന സിന്ധു കൃഷ്ണയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ പലപ്പോഴും അത്ഭുതപ്പെടുത്തുന്നവയാണ്.

തങ്ങളുടെ കുട്ടിയുടുപ്പുകൾ സൂക്ഷിച്ചു വെക്കുകയും ഓരോ ചിത്രത്തിനു പിറകിലെ കഥകളും കൃത്യമായി ഓർത്തിരിക്കുകയും ചെയ്യുന്ന അമ്മയെ ഓർഗനൈസിംഗ് കഴിവിനെ കുറിച്ച് പലപ്പോഴും അഹാനയും അഭിമുഖങ്ങളിൽ സംസാരിച്ചിട്ടുണ്ട്.

Read more: പഞ്ചാരവാക്കുകളിൽ വീഴരുത്, ആളുകളെ അറിയണം; അഹാനയുടെ അമ്മ മക്കളോട്

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Ahaana krishna mother sindhu krishna mothers day post

Next Story
ഉമ്മിച്ചിയെ കുറിച്ച് വാചാലനായി ദുൽഖർ, കരയിപ്പിക്കുമോ നീ എന്ന് കൂട്ടുകാർDulquer Salmaan, Dulquer Salmaan mother, Dulquer Salmaan mother photos, Dulquer Salmaan photos, mothers day 2021, ദുൽഖർ സൽമാൻ, indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com