Latest News

റയാനെ കൊഞ്ചിച്ച് അഹാനയും ഹൻസുവും; സന്തോഷത്തിൽ മേഘ്ന

ചിരഞ്ജീവി സർജയുടെ മരണശേഷം റയാനാണ് മേഘ്നയുടെ ലോകം

Ahaana krishna, meghana raj, ie malayalam

മേഘ്ന രാജിനെയും മകൻ റയാനെയും കാണാൻ എത്തിയിരിക്കുകയാണ് അഹാന കൃഷ്ണയും കുടുംബവും. അനിയത്തി ഹൻസുവിനും അമ്മ സിന്ധുവിനും ഒപ്പമാണ് അഹാന എത്തിയത്. മേഘ്നയാണ് ഈ സന്തോഷ വിവരം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.

മേഘ്നയ്ക്കും മകനും സ്നേഹസമ്പന്നരായ മാതാപിതാക്കൾക്കുമൊപ്പവും ഇനിയും കൂടുതൽ സമയം ചെലവിടാൻ താൻ ആഗ്രഹിക്കുന്നുവെന്നാണ് അഹാന സോഷ്യൽ മീഡിയയിൽ കുറിച്ചത്.

2020 ഒക്ടോബർ 22 നാണ് മേഘ്ന ആൺകുഞ്ഞിന് ജന്മം നൽയത്. 2020 ജൂൺ ഏഴിനായിരുന്നു മേഘ്നയുടെ ഭർത്താവ് ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത മരണം. മേഘ്ന രാജ് ഗർഭിണിയായിരിക്കെയായിരുന്നു ചിരഞ്ജീവിയുടെ മരണം. പിന്നീടാണ് ഇവരുടെ കുഞ്ഞ് ജനിച്ചത്. ഭർത്താവിന്റെ വിയോഗത്തിലും മേഘ്ന തളരാതെ പിടിച്ചുനിന്നത് കുഞ്ഞ് കാരണമാണ്. ജൂനിയർ ചീരുവെന്നാണ് കുഞ്ഞിനെ സ്നേഹത്തോടെ ആരാധകർ വിളിക്കുന്നത്.

ചിരഞ്ജീവി സർജയുടെ മരണശേഷം റയാനാണ് മേഘ്നയുടെ ലോകം. കുഞ്ഞിന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ മേഘ്ന തന്റെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.

Read More: പോസ്റ്റ് ചെയ്യണമെന്ന് ഒരിക്കലും വിചാരിച്ചതല്ല; സാമന്തയുടെ ഐറ്റം ഡാൻസിന് ചുവടുവച്ച് അഹാന

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Ahaana krishna meets meghna raj family

The moderation of comments is automated and not cleared manually by malayalam.indianexpress.com