കൂട്ടുകാരിയുടെ വിവാഹ പാർട്ടിയിൽ ആടിപ്പാടി അഹാന കൃഷ്ണ. പാർട്ടിയിൽനിന്നുള്ള ചിത്രങ്ങളും വീഡിയോകളും അഹാന തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഡിജെ പാർട്ടിയിൽ ഡാൻസ് കളിക്കുന്ന അഹാനയുടെ വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
”കഴിഞ്ഞ 10 മിനിറ്റായി ഡിജെ തുടർച്ചയായി ഇംഗ്ലീഷ് പാട്ടുകൾ പ്ലേ ചെയ്യുമ്പോൾ, നിങ്ങൾ ഒരു വശത്ത് ഇരിക്കുമ്പോൾ, ഒരു ദേശി ഗാനം വരാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു, പെട്ടെന്ന്, ലുങ്കി ഡാൻസ് പ്ലേ ആകുന്നു, നിങ്ങൾക്കും ഇത് ആവേശം ആകില്ലേ? എന്നോട് പറയൂ,” എന്നാണ് വീഡിയോയ്ക്കൊപ്പം അഹാന കുറിച്ചത്.
തന്റെ കളിക്കൂട്ടുകാരിയുടെ വിവാഹത്തിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ ഏതാനും ദിവസം മുൻപ് അഹാന പങ്കുവച്ചിരുന്നു. എന്റൊപ്പം വളർന്ന മറ്റൊരുവൾ കൂടി ഇന്നലെ വിവാഹിതയായിരിക്കുന്നു എന്ന് കുറിച്ചുകൊണ്ടാണ് അഹാന ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. കൂട്ടുകാരിക്ക് ആശംസയും താരം നേർന്നിരുന്നു.
പിടികിട്ടാപ്പുള്ളിയാണ് അഹാനയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. നാൻസി റാണി, അടി തുടങ്ങിയവയാണ് അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ.
Read More: ഇതാര് മൊണാലിസയോ?; അഹാനയോട് ആരാധകർ