‘കടലിന്നഗാധമാം നീലിമയിൽ’; മത്സ്യ കന്യകയെ പോലെ അഹാന

സീ ഷെല്ലുകൾ കാണാനില്ല ഒരു മത്സ്യ കന്യകയെ മാത്രമേ കാണാനുള്ളൂ എന്നാണ് ആരാധകർ പറയുന്നത്

Ahaana Krishna, Ahaana krishna photos, Ahaana krishna latest photos, Ahaana krishna films, അഹാന കൃഷ്ണ, അഹാന ചിത്രങ്ങൾ, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐ ഇ മലയാളം, Indian express malayalam, IE Malayalam

യുവതാരങ്ങളിൽ ശ്രദ്ധേയയായ അഭിനേത്രിയാണ് അഹാന കൃഷ്ണ. സമൂഹമാധ്യമങ്ങളിലും ഏറെ ശ്രദ്ധേയയായ അഹാന അടുത്തിടെ മാലിദ്വീപിൽ അവധി ആഘോഷിക്കാൻ പോയതിന്റെ ചിത്രങ്ങളും വീഡിയോകളും മറ്റു വിശേഷങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ ആരാധകരുമായി പങ്കുവച്ചിരുന്നു. ഇപ്പോൾ വീണ്ടും അത്തരത്തിലുള്ള മറ്റൊരു ചിത്രവുമായാണ് താരം എത്തിയിരിക്കുന്നത്.

Read more: ദുല്‍ഖറും അമാലും അഹാനയ്ക്ക് നല്‍കിയ സമ്മാനം

ചുവപ്പും കറുപ്പും നിറത്തിലുള്ള വസ്ത്രം ധരിച്ച് കടൽ തീരത്ത് നിൽക്കുകയാണ് അഹാന. ‘she sells sea shells on the sea shore’ എന്ന പ്രശസ്തമായ ടങ് ട്വിസ്റ്ററാണ് ചിത്രത്തിന് ക്യാപ്ഷനായി നൽകിയിരിക്കുന്നത്. എന്നാൽ സീ ഷെല്ലുകൾ കാണാനില്ല ഒരു മത്സ്യ കന്യകയെ മാത്രമേ കാണാനുള്ളൂ എന്നാണ് ആരാധകർ പറയുന്നത്.

അടുത്തിടെ തന്നെ തേടിയെത്തിയ മനോഹരമായൊരു സമ്മാനത്തെ കുറിച്ചുള്ള വിശേഷങ്ങൾ അഹാന പങ്കുവച്ചിരുന്നു. ആ സമ്മാനം നൽകിയിരിക്കുന്നത് മറ്റാരുമല്ല, യുവതാരം ദുൽഖർ സൽമാനും ഭാര്യ അമാൽ സൂഫിയയും ചേർന്നാണ്.

ദുൽഖർ സൽമാൻ പ്രൊഡക്ഷൻ ഹൗസായ വേഫെയറര്‍ ഫിലിംസിന്റെ ചിത്രത്തിലാണ് അഹാന ഏറ്റവും ഒടുവിൽ അഭിനയിച്ചത്. വേഫെയറര്‍ ഫിലിംസിനു വേണ്ടി അഹാനയോട് നന്ദിയും സ്നേഹവും അറിയിക്കുകയാണ് ദുൽഖർ. അഭിനയിക്കുമ്പോൾ മാത്രമല്ല, ഷൂട്ടിംഗ് കഴിഞ്ഞ് ബാഗ് പാക്ക് ചെയ്യുമ്പോഴും ചുണ്ടിലൊരു പുഞ്ചിരി സമ്മാനിക്കുന്ന ഏറ്റവും ബെസ്റ്റ് പ്രൊഡക്ഷൻ ഹൗസ് എന്നാണ് അഹാന വേഫെയറിനെ വിശേഷിപ്പിച്ചത്. ദുൽഖറും അമാലും സ്നേഹത്തോടെ നൽകിയ സമ്മാനത്തിന്റെ ചിത്രങ്ങളും അഹാന ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചിരുന്നു. ഇങ്ങനെ ഒരു അനുഭവം ആദ്യമായാണെന്നും അഹാന കുറിച്ചിരുന്നു.

രതീഷ് രവിയുടെ തിരക്കഥയില്‍ പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, ധ്രുവൻ, അഹാന കൃഷ്ണ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗോവിന്ദ് വസന്ത സംഗീത സംവിധായകനും ഫായിസ് സിദ്ദിക് ഛായാഗ്രാഹകനുമാണ്. സ്റ്റെഫി സേവ്യർ കോസ്റ്റ്യൂം ഡിസൈനന്‍, സുഭാഷ് കരുൺ കലാസംവിധാനം, രഞ്ജിത്ത് ആർ മേക്കപ്പ് എന്നിവ നിര്‍വ്വഹിക്കുന്നു. നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന നാലാമത്തെ ചിത്രമാണിത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Ahaana krishna looks like a mermaid in her new photo

Next Story
‘ട്രാൻസ്’ ഉൾപ്പടെ അഞ്ച് മലയാള ചിത്രങ്ങൾ ഇന്ത്യൻ പനോരമയിൽTrance, Kappela, Kettyolanu Ente Malakha, Safe, Thahira, Indian Panorama, Asuran, Anwr Rasheed, Vetrimaaran, Fahadh Fsil, Anna ben, Asif Ali, ട്രാൻസ്, കപ്പേള, കെട്ട്യോളാണ് എന്റെ മാലാഖ, ഇന്ത്യൻ പനോരമ, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com