സോഷ്യൽ മീഡിയയുടെ പ്രിയതാരമാണ് നടി അഹാന കൃഷ്ണ. വ്ലോഗർ എന്ന രീതിയിലും സോഷ്യൽ മീഡിയ താരമെന്ന നിലയിലുമൊക്കെ ഏറെ ശ്രദ്ധ നേടിയ അഹാനയ്ക്ക് വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്. അടുത്തിടെ തോന്നൽ എന്ന മ്യൂസിക് വീഡിയോ സംവിധാനം ചെയ്തും അഹാന ശ്രദ്ധ നേടിയിരുന്നു.
സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ അഹാന ഇടയ്ക്ക് ഫൊട്ടോഷൂട്ട് ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. അഹാന പങ്കുവച്ച പുതിയ ചിത്രങ്ങളും ശ്രദ്ധ നേടുകയാണ്. ഒറ്റനോട്ടത്തിൽ മൊണാലിസ ലുക്കുണ്ട് അഹാനയ്ക്ക് ചിത്രത്തിലെന്നാണ് ഒരു പറ്റം ആരാധകരുടെ കണ്ടെത്തൽ. ഇതാര് ഇന്ത്യൻ മൊണാലിസയോ? ഗ്രീക്ക് ദേവതയെ പോലുണ്ടല്ലോ എന്നിങ്ങനെ പോവുന്നു കമന്റുകൾ.
അടി, നാൻസി റാണി തുടങ്ങിയവയാണ് അഹാനയുടെ പുതിയ സിനിമകൾ. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനിയായ വേഫെയ്റര്‍ ഫിലംസിന്റെ ഏറ്റവും പുതിയ ചിത്രമായ ‘അടി’യിൽ ആണ് അഹാന അവസാനമായി അഭിനയിച്ചത്. ഷൈൻ ടോം ചാക്കോ, ധ്രുവ്, അഹാന കൃഷ്ണ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Read more: ‘എന്റൊപ്പം വളർന്നവളാണ്’, കളിക്കൂട്ടുകാരിയുടെ വിവാഹം ആഘോഷമാക്കി അഹാന