scorecardresearch

പാട്ടും പാടി അഹാനയുടെ ഡ്രൈവിങ്, ലോക്ക്ഡൗൺ സമയത്ത് എങ്ങോട്ടേക്കെന്ന് ആരാധകർ

ലോക്ക്ഡൗൺ സമയത്ത് താരം പുറത്ത് കറങ്ങി നടക്കുന്നതിൽ ചിലർ വിമർശിച്ചിട്ടുമുണ്ട്

ലോക്ക്ഡൗൺ സമയത്ത് താരം പുറത്ത് കറങ്ങി നടക്കുന്നതിൽ ചിലർ വിമർശിച്ചിട്ടുമുണ്ട്

author-image
Entertainment Desk
New Update
ahaana krishna,actress, ie malayalam

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ യുവനടിമാരിൽ ഒരാളാണ് അഹാന കൃഷ്ണ. ലോക്ക്ഡൗൺ സമയത്തും തന്റെ ജീവിതത്തിലെ രസകരമായ നിമിഷങ്ങൾ അഹാന സോഷ്യൽ മീഡിയ വഴി പങ്കു വയ്ക്കാറുണ്ട്. ഇപ്പോഴിതാ പാട്ട് ആസ്വദിച്ച് ഡ്രൈവ് ചെയ്യുന്നൊരു വീഡിയോയാണ് അഹാന പങ്കു വച്ചിരിക്കുന്നത്.

Advertisment

ഉറുമി സിനിമയിലെ 'വടക്ക് വടക്ക് കൊട്ടണ് കൊട്ടണ്' എന്ന ഗാനം പാടിക്കൊണ്ടാണ് അഹാനയുടെ ഡ്രൈവിങ്. 'ഇനി അങ്ങോട്ടിങ്ങോട്ടൊക്കെ എന്നാണാവോ' എന്നാണ് വീഡിയോയ്ക്കൊപ്പം അഹാന എഴുതിയിരിക്കുന്നത്.

അതേസമയം, ലോക്ക്ഡൗൺ സമയത്ത് അഹാന ഇതെങ്ങോട്ടേക്കെന്നാണ് ആരാധകർ ചോദിക്കുന്നത്. അഹാനയെപ്പോലെ ഡ്രൈവ് ചെയ്ത് പോകാൻ കൊതിയാവുന്നുവെന്നും ചിലർ കുറിച്ചിട്ടുണ്ട്. ചിലരാവട്ടെ, താരം മാസ്ക് ധരിക്കാത്തതിലും ലോക്ക്ഡൗൺ സമയത്ത് പുറത്ത് കറങ്ങി നടക്കുന്നതിലും വിമർശിച്ചിട്ടുണ്ട്.

Read More: മരം നട്ട് കങ്കണ, പാചകവുമായി മാളവിക, ഹൂല ഹൂപ്പുമായി അഹാന; താരങ്ങളുടെ ലോക്ക്ഡൗൺ ജീവിതം

Advertisment

കഴിഞ്ഞ ദിവസം സാരിയിലുളള തന്റെ പുത്തൻ ചിത്രങ്ങൾ അഹാന സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. സാരിയിൽ അഹാനയെ കാണാൻ വളരെ ഭംഗിയുണ്ടെന്നായിരുന്നു ചിത്രത്തിന് പേളി മാണിയുടെ കമന്റ്.

ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനിയായ വേഫെയ്റര്‍ ഫിലംസിന്റെ ഏറ്റവും പുതിയ ചിത്രമായ ‘അടി’യിൽ ആണ് അഹാന അവസാനമായി അഭിനയിച്ചത്. ചിത്രീകരണം പൂർത്തിയായപ്പോൾ അഹാനയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് താരം രോഗമുക്തയായി. ഷൈൻ ടോം ചാക്കോ, ധ്രുവ്, അഹാന കൃഷ്ണ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

‘വരനെ ആവശ്യമുണ്ട്,’ ‘മണിയറയിലെ അശോകൻ’, ‘കുറുപ്പ്,’ എന്നീ ചിത്രങ്ങൾക്ക് ശേഷം ദുൽഖർ നിര്‍മ്മിക്കുന്ന ചിത്രമാണ് ‘അടി.’ ‘ലില്ലി,’ ‘അന്വേഷണം’ എന്നീ ചിത്രങ്ങൾ ഒരുക്കിയ പ്രശോഭ് വിജയനാണ് ‘അടി’ സംവിധാനം ചെയ്യുന്നത്. ഷെയ്ന്‍ നിഗം ചിത്രം ‘ഇഷ്‌കി’ന്റെ തിരക്കഥാകൃത്ത് രതീഷ് രവിയാണ് ‘അടി’യ്ക്ക് തിരക്കഥ ഒരുക്കുന്നത്.

Ahaana Krishna

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: