യുവതാരങ്ങളിൽ ശ്രദ്ധേയായ അഹാന കൃഷ്ണ സോഷ്യൽ മീഡിയയിലെയും സ്റ്റാറാണ്. താരങ്ങളോളം തന്നെ ഫോളോവേഴ്സ് ഈ ഇരുപത്തിനാലുകാരിയ്ക്ക് ഉണ്ട്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവർന്ന അഹാനയ്ക്ക് പ്രേക്ഷകരുടെ ഇഷ്ടത്തിനൊപ്പം തന്നെ പലപ്പോഴും ട്രോളുകളും വിമർശനങ്ങളുമെല്ലാം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. അടുത്തിടെയാണ് ഇൻസ്റ്റഗ്രാമിൽ രണ്ടു മില്യൺ ഫോളേവേഴ്സ് ആയ സന്തോഷം താരം പങ്കുവച്ചത്.
ഇപ്പോഴിതാ, അഹാന പങ്കുവയ്ക്കുന്ന ഒരു ചിത്രമാണ് ശ്രദ്ധ നേടുന്നത്. “എന്റെ ഫോട്ടോഷൂട്ടിന് ലൈറ്റും സ്റ്റാന്റും പിടിക്കാൻ എനിക്ക് വെറോരാളുടെ ആവശ്യമില്ല,” എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ഗോൾഫ് ക്ലബ്ബിന്റെ പശ്ചാത്തലത്തിലുള്ള ചിത്രങ്ങൾ പകർത്തിയത് അഹാനയുടെ അമ്മ സിന്ധു കൃഷ്ണയാണ്.
Read more: പഞ്ചാരവാക്കുകളിൽ വീഴരുത്, ആളുകളെ അറിയണം; അഹാനയുടെ അമ്മ മക്കളോട്
അഹാന മാത്രമല്ല, അഹാനയുടെ കുടുംബവും ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമെല്ലാം സജീവമാണ്. അച്ഛൻ കൃഷ്ണകുമാർ, അമ്മ സിന്ധു, അഹാന, അനിയത്തിമാരായ ദിയ, ഇഷാനി, ഹൻസിക തുടങ്ങി ആറുപേർക്കും യൂട്യൂബ് ചാനലുകളുണ്ട്. അടുത്തിടെ അഹാനയ്ക്കും സഹോദരിമാർക്കും യൂട്യൂബിൽ നിന്നും സിൽവർ പ്ലേ ബട്ടൺ അവാര്‍ഡ് ലഭിച്ചിരുന്നു. ഒരു കുടുംബത്തിലെ നാലുപേർക്ക് ഒന്നിച്ച് ലഭിച്ച അപൂര്‍വ്വ ഭാഗ്യത്തിൽ സന്തോഷമുണ്ടെന്ന് അഹാന പറഞ്ഞിരുന്നു.
അച്ഛൻ കൃഷ്ണകുമാറിന്റെ വഴിയെ ആദ്യം അഭിനയത്തിലേക്ക് എത്തിയത് അഹാനയാണ്. പിറകെ, ടൊവിനോ തോമസും അഹാനയും കേന്ദ്രകഥാപാത്രമായെത്തിയ ‘ലൂക്ക’ എന്ന ചിത്രത്തിലൂടെ ഹൻസികയും സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ചിത്രത്തിൽ അഹാനയുടെ ചെറുപ്പകാലം ആണ് ഹൻസിക അവതരിപ്പിച്ചത്. ഇപ്പോൾ മമ്മൂട്ടി ചിത്രം ‘വണ്ണി’ലൂടെ ഇഷാനിയും അഭിനയരംഗത്തേക്ക് കടക്കുകയാണ്.
Read more: ഓർമകളിൽ നിന്നൊരു ബ്ലാക്ക് ആൻഡ് വൈറ്റ്ചിത്രം; ഇതിപ്പോ അഹാനയെ പോലുണ്ടല്ലോ എന്ന് ആരാധകർ