Latest News
കോവിഡ്: പ്രതിദിന കേസുകളിൽ മുന്നിൽ കേരളം
ലോക്ക്ഡൗൺ ഇളവുകൾ ആൾക്കൂട്ടങ്ങൾക്ക് ഇടയാകരുത്, കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
പ്രവാസികള്‍ക്കു പുതുക്കിയ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നാളെ മുതല്‍; ബാച്ച് നമ്പറും തിയതിയും ചേര്‍ക്കും
ന്യൂസിലൻഡിന് ടോസ്; ഇന്ത്യയെ ബാറ്റിങിനയച്ചു
ഇന്ത്യയുടെ മിൽഖ, മിൽഖയുടെ ഇന്ത്യ
സുധാകരന്റെ കത്തി പരാമര്‍ശം വേദനിപ്പിക്കുന്നത്, മാപ്പ് പറയണം: ഫ്രാന്‍സിസിന്റെ മകന്‍
മുഖ്യമന്ത്രിയുടേത് പൊളിറ്റിക്കൽ ക്രിമിനലിന്റെ ഭാഷ, മറുപടിയുമായി കെ.സുധാകരൻ
കെ.സുധാകരനെതിരായ പ്രതികരണം നിലവാരമില്ലാത്തത്, മുഖ്യമന്ത്രിക്കെതിരെ ചെന്നിത്തല
ട്രാക്കിലെ ഇതിഹാസത്തിന് വിട; മില്‍ഖ സിങ് അന്തരിച്ചു

എക്സ്‌പ്രഷൻ വാരി വിതറി അഹാന; ചിത്രങ്ങൾ

പലവിധ എക്സ്‌പ്രഷനിലുള്ള ചിത്രങ്ങളാണ് അഹാന പങ്കുവച്ചിരിക്കുന്നത്

Ahaana Krishna, Ahaana Krishna photos, Ahaana Krishna video, Ahaana Krishna songs, Ahaana Krishna instagram, Ahaana Krishna youtube channel, Ahaana Krishna saree photos, Ahaana Krishna sisters video, Ahaana Krishna sisters dance, Indian express malayalam, IE malayalam

ഇൻസ്റ്റഗ്രാമിലെയും യൂട്യൂബിലെയുമെല്ലാം തിളങ്ങും താരമാണ് യുവനടി അഹാന കൃഷ്ണ. ചിത്രങ്ങളും വീഡിയോകളും സിനിമ വിശേഷങ്ങളും കുടുംബ വിശേഷങ്ങളുമെല്ലാം അഹാന സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. അഹാനയുടെ ഓരോ പോസ്റ്റും ആരാധകർക്ക് ആഘോഷമാണ്. തന്റെ ഏതാനും പുതിയ ചിത്രങ്ങളാണ് താരം ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. ‘എത്ര എക്സ്‌പ്രഷൻ വേണം,’ എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് കൊണ്ട് അഹാന കുറിക്കുന്നത്. പല മുഖഭാവങ്ങളിലുള്ള ചിത്രങ്ങളും പോസ്റ്റിനൊപ്പം കാണാം.

 

View this post on Instagram

 

A post shared by Ahaana Krishna (@ahaana_krishna)

അഭിനയത്തിനൊപ്പം പാട്ടിലും പ്രാവിണ്യം തെളിയിച്ചിട്ടുള്ള താരമാണ് അഹാന. ഇടയ്ക്ക് ഇൻസ്റ്റഗ്രാമിലൂടെ പാട്ട് വീഡിയോകൾ അഹാന ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ‘നോട്ട്ബുക്ക്’ എന്ന ചിത്രത്തിലെ ‘ഹൃദയവും..ഹൃദയവും..പുണരുമീ നിമിഷമായ്…’ എന്ന ഗാനവും അഹാന അടുത്തിടെ ആരാധകർക്കായി പങ്കുവച്ചിരുന്നു.

 

View this post on Instagram

 

A post shared by Ahaana Krishna (@ahaana_krishna) on

അടുത്തിടെ ഹൻസികയെ കുറിച്ചുള്ള ഒരു പാട്ടോർമയും അഹാന സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഹൻസികയെ കുട്ടിയായിരുന്നപ്പോൾ ഭക്ഷണം കഴിപ്പിക്കാൻ സ്ഥിരമായി പാടി കൊടുത്തിരുന്ന പാട്ടിനെ കുറിച്ചായിരുന്നു അഹാനയുടെ പോസ്റ്റ്. ‘മകൾക്ക്’ എന്ന സിനിമയിലെ അദ്നൻ സമി പാടിയ ‘ചാഞ്ചാടിയാടി ഉറങ്ങൂ നീ’ എന്ന പാട്ടായിരുന്നു ഹൻസികയ്ക്ക് അന്ന് ഏറെ ഇഷ്ടമെന്നാണ് അഹാന കുറിച്ചത്.

“ഹൻസു ഒരു കുഞ്ഞായിരിക്കുമ്പോൾ ഞാൻ ഈ പാട്ട് പാടിയാലേ അവൾ ഭക്ഷണം കഴിക്കുമായിരുന്നു. ഒരു പത്തുവയസ്സുകാരിയെ സംബന്ധിച്ച് എപ്പോഴും പാട്ടുപാടികൊടുക്കുക എന്നു പറയുന്നത് അത്ര ഓകെ ആയിരുന്നില്ല. അച്ഛന്റെ മൊബൈലിൽ ഞങ്ങൾ ഈ പാട്ടു റെക്കോർഡ് ചെയ്ത് ഹൻസുവിന് ഭക്ഷണം കൊടുക്കേണ്ട സമയങ്ങളിലൊക്കെ പ്ലേ ചെയ്യും. ഇതുകേട്ട് അവൾ സന്തോഷത്തോടെ പാട്ട് കേൾക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുമായിരുന്നു. മനോഹരമായ ആ ഓർമ്മയാൽ തന്നെ ഈ പാട്ടെന്റെ ഹൃദയത്തോട് ഏറെ അടുത്തുനിൽക്കുന്ന​ ഒന്നായി മാറുന്നു,” അഹാന കുറിക്കുന്നു.

 

View this post on Instagram

 

When Hansu was a baby ( few months old ) , she would eat food only if I sang this song. Since singing every day for every meal wasn’t quite okay with a 10 year old me , we recorded an audio of me singing this song on dad’s mobile and we would play it every time Hansu had to be given food. And she would happily listen to the song and eat food. This beautiful memory makes “Chaanjaadi Aadi” one of my most closest-to-heart songs Made this song with @77justinjames .. my super enthusiastic music buddy Music Arranged , Programmed & Produced by @77justinjames Music Mixed & Mastered by @deepaksr.productions Full Video is on the Channel. Here’s a little snippet. Tell me how you like it. Link in Bio and All over Story #ChaanjaadiAadi

A post shared by Ahaana Krishna (@ahaana_krishna) on

Read more: ചിമ്മി ചിമ്മി മിന്നി തിളങ്ങുന്ന വാരോളി കണ്ണെനക്ക്, ‘ഉറുമി’ പാട്ടുമായി അഹാനയും അനിയത്തിയും; വീഡിയോ

അനിയത്തി ഹൻസു എന്നു വിളിപ്പേരുള്ള ഹൻസികയ്ക്ക് ഒപ്പമുള്ള ഒരു പാട്ട് വീഡിയോയും മുൻപ് അഹാന പങ്കുവച്ചിരുന്നു. ‘ഉറുമി’യിലെ ‘ചിമ്മി ചിമ്മി മിന്നി തിളങ്ങുന്ന വാരോളി കണ്ണെനക്ക്’ എന്നു തുടങ്ങുന്ന ഗാനമാണ് ചേച്ചിയും അനിയത്തിയും ചേർന്ന് പാടുന്നത്.

“പാട്ട് പ്രാക്റ്റീസ് ചെയ്യുന്നതിനിടയിൽ ഹൻസുവും ജോയിൻ ചെയ്തപ്പോൾ,” എന്ന കുറിപ്പോടെയാണ് അഹാന വീഡിയോ പങ്കുവച്ചത്.

 

View this post on Instagram

 

Was practising this song y’day for a performance live I had. Hansu got excited to sing along with a karaoke and came and joined me

A post shared by Ahaana Krishna (@ahaana_krishna) on

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബങ്ങളിൽ ഒന്നാണ് നടൻ കൃഷ്ണകുമാറിന്റേത്. തമ്മിൽ അധിക പ്രായവ്യത്യാസമില്ലാത്ത നാലു പെൺകുട്ടികൾ, മക്കളെ സുഹൃത്തുക്കളായി കാണുന്ന ഒരച്ഛനും അമ്മയും. പാട്ടും ചിരിയും ഡാൻസും കളിയുമൊക്കെയായി എപ്പോഴും ലൈവാണ് ഈ കുടുംബം. നാലു പെൺകുട്ടികളുടെ അച്ഛനായ കൃഷ്ണകുമാറും ഭാര്യ സിന്ധു കൃഷ്ണയും ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലൂടെ മക്കളുടെ വിശേഷങ്ങളും കുടുംബചിത്രങ്ങളും കുറുമ്പുകളുമെല്ലാം പങ്കുവയ്ക്കാറുണ്ട്.

Read more: ഇതുപോലൊരു അപ്പൻ ലോകത്ത് വേറെയെവിടെ കാണും? ഇൻ ഹരിഹർനഗറിലെ നാൽവർ സംഘമായി കൃഷ്ണകുമാറും മക്കളും; വീഡിയോ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Ahaana krishna latest instagram photos

Next Story
അച്ഛന്റെ പട്ടാള യൂണിഫോമിനകത്ത് കയറിക്കൂടിയ കൊച്ചുമിടുക്കി; ഈ താരസുന്ദരിയെ മനസ്സിലായോ?Priyanka Chopra , പ്രിയങ്ക ചോപ്ര, Priyanka Chopra childhood photos, Priyanka Chopra father, Priyanka Chopra father death anniversary, Priyanka Chopra tattoo, Ashok Chopra, Indian express malayalam, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com