അനിയത്തി ഇഷാനയ്ക്ക് ഒപ്പം ചടുലമായ ചുവടുകളോടെ നൃത്തം വയ്ക്കുകയാണ് നടി അഹാന. ഒരേ താളബോധത്തോടെയും എനർജിയോടെയും നൃത്തം വയ്ക്കുന്ന സഹോദരിമാർ കണ്ണിനും കുളിർമ നൽകുന്ന കാഴ്ചയാണ്. ‘കലങ്കി’ലെ ‘ഘര്‍ മോറെ പര്‍ദേശിയ’ എന്നു തുടങ്ങുന്ന പാട്ടിന് അനുസരിച്ചാണ് അഹാനയും ഇഷാനിയും നൃത്തം ചെയ്യുന്നത്.
Read more: ചിമ്മി ചിമ്മി മിന്നി തിളങ്ങുന്ന വാരോളി കണ്ണെനക്ക്, ‘ഉറുമി’ പാട്ടുമായി അഹാനയും അനിയത്തിയും; വീഡിയോ
മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബങ്ങളിൽ ഒന്നാണ് നടൻ കൃഷ്ണകുമാറിന്റേത്. തമ്മിൽ അധിക പ്രായവ്യത്യാസമില്ലാത്ത നാലു പെൺകുട്ടികൾ, മക്കളെ സുഹൃത്തുക്കളായി കാണുന്ന ഒരച്ഛനും അമ്മയും. പാട്ടും ചിരിയും ഡാൻസും കളിയുമൊക്കെയായി എപ്പോഴും ലൈവാണ് ഈ കുടുംബം. നാലു പെൺകുട്ടികളുടെ അച്ഛനായ കൃഷ്ണകുമാറും ഭാര്യ സിന്ധു കൃഷ്ണയും ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലൂടെ മക്കളുടെ വിശേഷങ്ങളും കുടുംബചിത്രങ്ങളും കുറുമ്പുകളുമെല്ലാം പങ്കുവയ്ക്കാറുണ്ട്.
അച്ഛനു പിറകെ മകൾ അഹാനയും ഇഷാനിയും ഹൻസികയുമെല്ലാം അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചതോടെ വീട് മൊത്തത്തിൽ ഒരു സിനിമാകുടുംബമായിട്ടുണ്ട്. അച്ഛന്റെ വഴിയെ ആദ്യം അഭിനയത്തിലേക്ക് എത്തിയത് അഹാനയാണ്. പിറകെ, ടൊവിനോ തോമസും അഹാനയും കേന്ദ്രകഥാപാത്രമായെത്തിയ ‘ലൂക്ക’ എന്ന ചിത്രത്തിലൂടെ ഹൻസികയും സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ചിത്രത്തിൽ അഹാനയുടെ ചെറുപ്പകാലം ആണ് ഹൻസിക അവതരിപ്പിച്ചത്. ഇപ്പോൾ മമ്മൂട്ടി ചിത്രം ‘വണ്ണി’ലൂടെ ഇഷാനിയും അഭിനയരംഗത്തേക്ക് കടക്കുകയാണ്.
Read more: ഓർമകളിൽ നിന്നൊരു ബ്ലാക്ക് ആൻഡ് വൈറ്റ്ചിത്രം; ഇതിപ്പോ അഹാനയെ പോലുണ്ടല്ലോ എന്ന് ആരാധകർ