scorecardresearch

ഇവനെ ഒരു 5 മിനിറ്റ് പിടിക്കാമോ? എന്റെ ഒരു ദിവസത്തെ ഏറ്റവും ഇഷ്ടമുള്ള സമയമാണത്: അഹാന കൃഷ്ണ

Ahaana Krishna | "പ്രസവിച്ചിട്ട അമ്മയെ പോലെ 24 മണിക്കൂറും ഓമിയ്ക്ക് ഒപ്പമാണ് അമ്മു," എന്നാണ് അഹാനയ്ക്ക് ഓമിയോടുള്ള ഇഷ്ടത്തെ കുറിച്ച് ദിയ കൃഷ്ണ പറഞ്ഞത്

Ahaana Krishna | "പ്രസവിച്ചിട്ട അമ്മയെ പോലെ 24 മണിക്കൂറും ഓമിയ്ക്ക് ഒപ്പമാണ് അമ്മു," എന്നാണ് അഹാനയ്ക്ക് ഓമിയോടുള്ള ഇഷ്ടത്തെ കുറിച്ച് ദിയ കൃഷ്ണ പറഞ്ഞത്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Ahaana Krishna fi

അടുത്തിടെയാണ് നടന്‍ കൃഷ്ണകുമാറിന്റെ മകളും സോഷ്യല്‍ മീഡിയാ ഇന്‍ഫ്‌ളുവന്‍സറുമായ ദിയ കൃഷ്ണയ്ക്കും അശ്വിൻ കൃഷ്ണയ്ക്കും ഒരു ആൺകുഞ്ഞ് പിറന്നത്. നീഓം അശ്വിൻ കൃഷ്ണ എന്നാണ് കുഞ്ഞിന് വീട്ടുകാർ പേരു നൽകിയിരിക്കുന്നത്.

Advertisment

Also Read: 100 കോടി നേടാനൊരുങ്ങി കത്രീന; ദീപികയ്ക്ക് നഷ്ടം 12.3 കോടി

പെൺകുട്ടികൾ മാത്രമുള്ള വീട്ടിലേക്ക് ഏറെക്കാലത്തിനു ശേഷമെത്തിയ ആൺകുട്ടിയാണ്  നീഓം അശ്വിൻ കൃഷ്ണ. കുഞ്ഞു ഓമിയുടെ വരവോടെ വല്യമ്മയായ അഹാനയും ഇളയമ്മമാരായ ഇഷാനിയും ഹൻസികയുമെല്ലാം ഏറെ ത്രില്ലിൽ ആണ്.  അതേസമയം വീട്ടിലേക്ക് എത്തിയ കുഞ്ഞുവാവയെ താലോലിക്കുന്നതിൽ ആന്റിമാരുടെ കൂട്ടത്തിൽ മുന്നിൽ തന്നെയുണ്ട് അഹാന. "പ്രസവിച്ചിട്ട അമ്മയെ പോലെ 24 മണിക്കൂറും ഓമിയ്ക്ക് ഒപ്പമാണ് അമ്മു," എന്നാണ് അഹാനയെ കുറിച്ച് മുൻപ് ദിയ പറഞ്ഞത്.

Also Read: ഒടുവിൽ ആ സ്വപ്നം യാഥാർത്ഥ്യമാവുന്നു, കൂടെ വേണം: സന്തോഷം പങ്കിട്ട്​​ അനു സിതാര

ഇപ്പോഴിതാ, ഓമിയും ഒത്തുള്ള നിമിഷങ്ങളെ കുറിച്ച് അഹാന പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. 

Advertisment

"എന്റെ ദിവസത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട സമയമേതാണ്? ഇവനെ ഒരഞ്ച് മിനിറ്റ് പിടിക്കാമോ?  എന്ന് ദിയ ചോദിക്കുമ്പോൾ," എന്നാണ് അഹാന കുറിച്ചത്. ആന്റി ജീവിതം എന്ന ടാഗും പോസ്റ്റിൽ കാണാം. 

Also Read: മാധവന്റെ അനിയന്മാർക്ക് പേരിട്ടു; ഇരട്ടകുട്ടികളുടെ പേരു വെളിപ്പെടുത്തി വിഷ്ണു ഉണ്ണികൃഷ്ണൻ

ഓമിയ്ക്ക് അരികിൽ നിന്ന് മാറാതെ പരിപാലിക്കുന്ന അഹാനയെ കുറിച്ച് മുൻപ് ഒരു​​ അഭിമുഖത്തിൽ ദിയ പറഞ്ഞതിങ്ങനെ. "അമ്മു എണീറ്റു കഴിഞ്ഞാൽ പിന്നെ 24 മണിക്കൂറും ബേബിയുടെ കൂടെയാണ്. അമ്മുനെ പിന്നെ ബേബിയുടെ കട്ടിലിൽ നിന്നും എണീപ്പിച്ചു മാറ്റണം. ഒന്നു മാറുമോ മാഡം? എന്നൊക്കെ ചോദിക്കണം. അപ്പോൾ മാറും. പ്രസവിച്ചിട്ട അമ്മയെ പോലെ കൂടെത്തന്നെ കിടക്കും. ഫോട്ടോസും വീഡിയോസുമൊക്കെ എടുത്ത് കെട്ടിപ്പിടിച്ച് കിടക്കും. മണപ്പിച്ചോണ്ടൊക്കെ ഇരിക്കും, എനിക്കിതിന്റെ മണം ഭയങ്കര ഇഷ്ടാ. ഞാനിവിടുന്ന് മാറുന്നില്ല. ഇപ്പോൾ അമ്മു ഉറങ്ങുകയാണ്. എണീച്ചുകഴിഞ്ഞാൽ പിന്നെ എനിക്ക് കൊച്ചിനെ കിട്ടത്തില്ല." 

Also Read: Feminichi Fathima OTT: ഫെമിനിച്ചി ഫാത്തിമ ഒടിടിയിലേക്ക്; ചിത്രം എവിടെ കാണാം?

Ahaana Krishna

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: