scorecardresearch

Latest News

പച്ചൈ നിറമെ പച്ച നിറമേ; സാരിയിൽ തിളങ്ങി അഹാന

അടി, നാൻസി റാണി തുടങ്ങിയവയാണ് അഹാനയുടെ പുതിയ സിനിമകൾ

ahaana krishna, Ahaana Krishna saree photos

സോഷ്യൽ മീഡിയയുടെ പ്രിയതാരമാണ് നടി അഹാന കൃഷ്ണ. വ്ലോഗർ എന്ന രീതിയിലും സോഷ്യൽ മീഡിയ താരമെന്ന നിലയിലുമൊക്കെ ഏറെ ശ്രദ്ധ നേടിയ അഹാനയ്ക്ക് വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്. അടുത്തിടെ തോന്നൽ എന്ന മ്യൂസിക് വീഡിയോ സംവിധാനം ചെയ്തും അഹാന ശ്രദ്ധ നേടിയിരുന്നു.

സോഷ്യൽ മീഡിയയിലും ആക്റ്റീവായ അഹാന തന്റെ ചിത്രങ്ങളും പാട്ട് വീഡിയോകളുമെല്ലാം പങ്കുവയ്ക്കാറുണ്ട്. പുതിയ ഫോട്ടോഷൂട്ടിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് അഹാന ഇപ്പോൾ. ഇളം പച്ച ലിനൻ സാരിയിൽ അതീവസുന്ദരിയായാണ് അഹാന ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.

അടി, നാൻസി റാണി തുടങ്ങിയവയാണ് അഹാനയുടെ പുതിയ സിനിമകൾ. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനിയായ വേഫെയ്റര്‍ ഫിലംസിന്റെ ഏറ്റവും പുതിയ ചിത്രമായ ‘അടി’യിൽ ആണ് അഹാന അവസാനമായി അഭിനയിച്ചത്. ഷൈൻ ടോം ചാക്കോ, ധ്രുവ്, അഹാന കൃഷ്ണ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Ahaana krishna in linen saree latest photos