/indian-express-malayalam/media/media_files/ahaana-krishna-kuala-lumpur-pics-fi.jpg)
/indian-express-malayalam/media/media_files/ahaana-krishna-kuala-lumpur-pics.jpg)
നടി, യൂട്യൂബർ എന്നീ നിലകളിലെല്ലാം സുപരിചിതയായ അഹാന കൃഷ്ണ വലിയ യാത്രാ പ്രേമിയാണ്.
/indian-express-malayalam/media/media_files/ahaana-krishna-kuala-lumpur-pics-5.jpg)
ഇടയ്ക്കിടെ ചങ്ങാതിമാർക്കൊപ്പവും കുടുംബത്തിനൊപ്പവുമൊക്കെ അഹാന യാത്രകൾ നടത്താറുണ്ട്.
/indian-express-malayalam/media/media_files/ahaana-krishna-kuala-lumpur-pics-1.jpg)
മലേഷ്യയിലേക്ക് അമ്മമാർക്കും സഹോദരിമാർക്കുമൊപ്പം നടത്തിയ യാത്രയുടെ ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് അഹാന ഇപ്പോൾ.
/indian-express-malayalam/media/media_files/ahaana-krishna-kuala-lumpur-pics-2.jpg)
കോലാലംപൂരിൽ നിന്നുള്ള ചിത്രങ്ങളിൽ ട്വിൻ ടവർ എന്നറിയപ്പെടുന്ന പെട്രോണാസ് ഇരട്ട ഗോപുരങ്ങളും പശ്ചാത്തലത്തിൽ കാണാം.
/indian-express-malayalam/media/media_files/ahaana-krishna-kuala-lumpur-pics-4.jpg)
അമ്മ സിന്ധു കൃഷ്ണ, സഹോദരിമാരായ ഇഷാനി, ഹൻസിക എന്നിവരെയും ചിത്രങ്ങളിൽ കാണാം. എന്നാൽ സഹോദരിയായ ദിയ കൃഷ്ണ സംഘത്തിനൊപ്പമില്ല.
/indian-express-malayalam/media/media_files/ahaana-krishna-kuala-lumpur-pics-6.jpg)
നടൻ കൃഷ്ണകുമാറും ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാനയും ഇഷാനിയും ദിയയും ഹൻസികയുമെല്ലാം സോഷ്യൽ മീഡിയയ്ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. മക്കളിൽ മൂന്നുപേരും അച്ഛനു പിന്നാലെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു.
/indian-express-malayalam/media/media_files/ahaana-krishna-kuala-lumpur-pics-3.jpg)
യൂട്യൂബ് ചാനലും ഇൻസ്റ്റഗ്രാമുമൊക്കെയായി ഫാഷൻ, ലൈഫ്സ്റ്റൈൽ, ട്രാവൽ വീഡിയോകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയാണ് കൃഷ്ണ സഹോദരിമാർ. അഹാദിഷിക എന്നാണ് ഈ സഹോദരിമാർക്ക് ആരാധകർക്കിടയിലെ വിളിപ്പേര്.
/indian-express-malayalam/media/media_files/ahaana-krishna-kuala-lumpur-pics-7.jpg)
കൃഷ്ണകുമാറിനും ഭാര്യയ്ക്കും മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവർക്കും യൂട്യൂബിൽ സ്വന്തമായ ചാനലുകളുണ്ട്. അഹാനയാണ് യൂട്യൂബിൽ നിന്നും ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കുന്നത്. 1.3 മില്യൺ സബ്സ്ക്രൈബേഴ്സ് ആണ് അഹാനയ്ക്കുള്ളത്.
/indian-express-malayalam/media/media_files/ahaana-krishna-kuala-lumpur-pics-8.jpg)
അച്ഛനേക്കാൾ വരുമാനം മക്കൾക്കുണ്ട് എന്നതാണ് ഏറ്റവും കൗതുകകരമായ കാര്യം. 2023-2024 സാമ്പത്തിക വർഷത്തിൽ അഹാനയുടെ മാത്രം വരുമാനം 63,41,150 രൂപയാണ്. അതേസമയം, ദിയയുടെ വരുമാനം 13,30,129 രൂപയാണ്. ഇഷാനിയുടേത് 26, 43,370 എന്നാണ് വാർഷികവരുമാനമായി കാണിച്ചിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.