Latest News
മഴ തുടരും; 14 ജില്ലകളിലും യെല്ലോ അലര്‍ട്ട്; മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം
അനായാസം പി.വി. സിന്ധു; റോവിങ്ങില്‍ അപ്രതീക്ഷിത കുതിപ്പ്
കൊടകരയില്‍ നഷ്ടപ്പെട്ട പണം ബി.ജെ.പി. നേതാക്കള്‍ പറഞ്ഞിട്ട് കൊണ്ടു വന്നത്; ധര്‍മ്മരാജന്റെ മൊഴി പുറത്ത്
രാജ്യത്ത് പ്രതിദിന കേസുകള്‍ 50,000 കടക്കരുത്; കേന്ദ്രത്തിന് വിദഗ്ധ സമിതിയുടെ നിര്‍ദേശം
39,742 പുതിയ കേസുകള്‍; 46 ശതമാനവും കേരളത്തില്‍
‘ഹൈക്കമാന്‍ഡിന്റെ തീരുമാനം വൈകുന്നേരത്തോടെ പ്രതീക്ഷിക്കുന്നു’: രാജി സംബന്ധിച്ച് യെദ്യൂരപ്പ

ഒരുപാട് പേര്‍ എന്നോട് ചോദിക്കുന്നു, ഞാനും പലരോട് ചോദിച്ചിട്ടുണ്ട്; അഹാനയുടെ പുതിയ വീഡിയോ

കുറച്ചുനാളത്തെ ഇടവേളയ്ക്ക് ശേഷം പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് അഹാന

Ahaana Krishna, Ahaana Krishna photos, Ahaana Krishna video, Ahaana Krishna songs, Ahaana Krishna instagram, Ahaana Krishna youtube channel, Ahaana Krishna saree photos, Ahaana Krishna sisters video, Ahaana Krishna sisters dance, Hair oil, home made hair oil, hair growth oil, hair fall oil, hair oil for hair regrowth, hair oil for dandruff, Krishna Kumar, Krishna Kumar youtube channel

ഇൻസ്റ്റഗ്രാമിലെയും യൂട്യൂബിലെയുമെല്ലാം തിളങ്ങുന്ന താരമാണ് യുവനടി അഹാന കൃഷ്ണ. ചിത്രങ്ങളും വീഡിയോകളും സിനിമ വിശേഷങ്ങളും കുടുംബ വിശേഷങ്ങളുമെല്ലാം അഹാന സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. കുറച്ചുനാളത്തെ ഇടവേളയ്ക്ക് ശേഷം ഒരു യൂട്യൂബ് വീഡിയോയുമായി എത്തിയിരിക്കുകയാണ് അഹാന. എറണാകുളത്ത് പുതിയ സിനിമയുടെ ലൊക്കേഷനിലാണ് അഹാന ഇപ്പോൾ ഉള്ളത്.

വീഡിയോയിൽ തന്റെ മുടിയുടെ പരിപാലനത്തെ കുറിച്ചും ഹെയർ സ്റ്റൈൽ ടിപ്സുമൊക്കെ പരിചയപ്പെടുത്തുകയാണ് താരം.

Read more: ദുല്‍ഖറും അമാലും അഹാനയ്ക്ക് നല്‍കിയ സമ്മാനം

അടുത്തിടെ വീട്ടിൽ തന്റെ കുടുംബാംഗങ്ങളെല്ലാം ഉപയോഗിക്കുന്ന, ഹോം മെയ്ഡായി നിർമ്മിക്കാവുന്ന ഒരു ഹെയർ ഓയിൽ പരിചയപ്പെടുത്തികൊണ്ട് കൃഷ്ണകുമാറും ഒരു വീഡിയോ പങ്കുവച്ചിരുന്നു.

Read more: ഡയറ്റ് പ്രേമികൾക്കൊരു ഹെൽത്തി സാലഡ് പരിചയപ്പെടുത്തി സിന്ധു കൃഷ്ണ

വെളിച്ചെണ്ണ, ആവണക്കെണ്ണ, കറിവേപ്പില എന്നീ മൂന്നു ചേരുവകൾ മാത്രമാണ് ഈ ഹെയർ ഓയിൽ തയ്യാറാക്കാൻ ഉപയോഗിക്കുന്നത്. ഒരു ലിറ്റർ വെളിച്ചെണ്ണയ്ക്ക് 100 ഗ്രാം ആവണക്കെണ്ണ എന്ന കണക്കിൽ ആണ് ചേരുവകൾ എടുക്കേണ്ടത്. ഇത് ഇരുമ്പ് ചീനച്ചട്ടിയിൽ ഇട്ട് തിളപ്പിച്ച് അതിലേക്ക് കറിവേപ്പില ഉണക്കി പൊടിച്ചതും ചേർത്ത് ചൂടാക്കിയാണ് എണ്ണ തയ്യാറാക്കുന്നത്.

ഒരു പെൺവീടാണ് നടൻ കൃഷ്ണകുമാറിന്റേത്, മലയാളസിനിമയിലെ തന്നെ അപൂർവ്വമായൊരു താരകുടുംബം. തമ്മിൽ അധിക പ്രായവ്യത്യാസമില്ലാത്ത നാലു പെൺകുട്ടികൾ, അവരിൽ മൂന്നുപേർ അച്ഛനു പിന്നാലെ​ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു. പാട്ടും ചിരിയും ഡാൻസുമൊക്കെയായി എപ്പോഴും ലൈവാണ് ഈ പെൺപട വീട്.

അച്ഛനു പിന്നാലെ അഹാന, ഇഷാനി, ഹൻസിക എന്നിവരും അഭിനയരംഗത്ത് എത്തി കഴിഞ്ഞു. അഭിനയരംഗത്ത് ഇല്ലെങ്കിലും മകൾ ദിയയും കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധുവും സോഷ്യൽ മീഡിയയ്ക്ക് ഏറെ സുപരിചിതരാണ്. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമെല്ലാം ഏറെ സജീവമാണ് ഈ കുടുംബം. കുടുംബത്തിലെ ആറുപേർക്കും സ്വന്തമായി യൂട്യൂബ് ചാനലുകളുമുണ്ട്. അടുത്തിടെ ആറുപേർക്കും യൂട്യൂബിന്റെ സിൽവർ പ്ലേ ബട്ടണും ലഭിച്ചിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Ahaana krishna healthy hair care tips secrets

Next Story
ലവ് യു ജാമു; പ്രിയതമക്ക് ആശംസകള്‍ നേര്‍ന്ന് സൗബിന്‍soubin shahir, soubin shahir wife, soubin shahir son, soubin shahir family, soubin shahir movies, soubin shahir films, soubin shahir latest, soubin shahir photos
The moderation of comments is automated and not cleared manually by malayalam.indianexpress.com