scorecardresearch

ആരും ചോദിച്ചില്ല, എന്നാലും കിടക്കട്ടെ; അഹാനയുടെ 10 ഇയർ ചലഞ്ച്

"ഒരേ ദിവസം, ഒരേ സ്ഥലം, ഒരേ വ്യക്തികൾ... ഒരു പതിറ്റാണ്ടിന്റെ വ്യത്യാസം"

"ഒരേ ദിവസം, ഒരേ സ്ഥലം, ഒരേ വ്യക്തികൾ... ഒരു പതിറ്റാണ്ടിന്റെ വ്യത്യാസം"

author-image
Entertainment Desk
New Update
Ahaana Krishna, Hansika krishna, Ahaana Hansika old photos

അഹാനയുടെ മാനസപുത്രിയാണ് സഹോദരി ഹൻസിക. ഇളയ സഹോദരി ഹൻസികയുമായി ബന്ധപ്പെട്ട നിരവധി ഓർമകൾ മുൻപും അഹാന സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴിതാ, തന്റെ കുഞ്ഞനുജത്തിയ്ക്ക് ഒപ്പമുള്ള ഏതാനും ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്യുകയാണ് അഹാന.

Advertisment

"മേയ് 31. ആരും ചോദിച്ചില്ലെങ്കിലും ഞങ്ങളുടെ 10 ഇയർ ചലഞ്ച് വിത്ത് ഹൻസിക. ഒരേ ദിവസം, ഒരേ സ്ഥലം, ഒരേ വ്യക്തികൾ... ഒരു പതിറ്റാണ്ടിന്റെ വ്യത്യാസം," എന്നാണ് അഹാന കുറിക്കുന്നത്.

ഹൻസികയുമായി ബന്ധപ്പെട്ട, തന്റെ ഹൃദയത്തോട് ഏറെ​​​ അടുത്തു നിൽക്കുന്ന ഒരു പാട്ടോർമയും കുറച്ചുനാളുകൾ മുൻപ് അഹാന പങ്കുവച്ചിരുന്നു. 'മകൾക്ക്' എന്ന സിനിമയിലെ അദ്നൻ സമി പാടിയ 'ചാഞ്ചാടിയാടി ഉറങ്ങൂ നീ' എന്ന പാട്ടും അതിനു പിന്നിലെ ഓർമ്മയേയും കുറിച്ചാണ് അഹാന സംസാരിച്ചത്. ന്റെ ഇളയ സഹോദരി ഹൻസികയെ കുട്ടിയായിരുന്നപ്പോൾ ഭക്ഷണം കഴിപ്പിക്കാൻ സ്ഥിരമായി പാടി കൊടുത്തിരുന്ന പാട്ടായിരുന്നു അതെന്ന് അഹാന പറയുന്നു.

Advertisment

"ഹൻസു ഒരു കുഞ്ഞായിരിക്കുമ്പോൾ ഞാൻ ഈ പാട്ട് പാടിയാലേ അവൾ ഭക്ഷണം കഴിക്കുമായിരുന്നു. ഒരു പത്തുവയസ്സുകാരിയെ സംബന്ധിച്ച് എപ്പോഴും പാട്ടുപാടികൊടുക്കുക എന്നു പറയുന്നത് അത്ര ഓകെ ആയിരുന്നില്ല. അച്ഛന്റെ മൊബൈലിൽ ഞങ്ങൾ ഈ പാട്ടു റെക്കോർഡ് ചെയ്ത് ഹൻസുവിന് ഭക്ഷണം കൊടുക്കേണ്ട സമയങ്ങളിലൊക്കെ പ്ലേ ചെയ്യും. ഇതുകേട്ട് അവൾ സന്തോഷത്തോടെ പാട്ട് കേൾക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുമായിരുന്നു. മനോഹരമായ ആ ഓർമ്മയാൽ തന്നെ ഈ പാട്ടെന്റെ ഹൃദയത്തോട് ഏറെ അടുത്തുനിൽക്കുന്ന​ ഒന്നായി മാറുന്നു," അഹാന കുറിക്കുന്നു.    

അഹാനയ്ക്ക് പിറകെ ഹൻസികയും സിനിമയിൽ അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു. 'ലൂക്ക' എന്ന ചിത്രത്തിൽ അഹാനയുടെ കുട്ടിക്കാലമാണ് ഹൻസിക അവതരിപ്പിച്ചത്.

Read more: ചിമ്മി ചിമ്മി മിന്നി തിളങ്ങുന്ന വാരോളി കണ്ണെനക്ക്, ‘ഉറുമി’ പാട്ടുമായി അഹാനയും അനിയത്തിയും; വീഡിയോ

Ahaana Krishna

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: