Latest News

അഞ്ചു രൂപയുടെ സർപ്രൈസിന് അഞ്ഞൂറിന്റെ എക്സ്‌പ്രഷൻ ഇടുന്ന കുട്ടി; വീഡിയോയുമായി അഹാന

അനിയത്തിയ്ക്ക് സർപ്രൈസ് സമ്മാനവുമായി അഹാന

Ahaana Krishna, അഹാന കൃഷ്ണ, Ahaana Krishna photos, ഹൻസിക, Ahaana Krishna video, Hansika Krishna, Ahaana krishna sisters, Krishnakumar family, Ahaana sisters dance, Krishnakumar family tiktok video

നടി അഹാന കൃഷ്ണയുടെ ഇളയ സഹോദരിയാണ് ഹൻസിക. തന്റെ സഹോദരിമാരിൽ ഏറ്റവും അടുപ്പം ഹൻസികയോടാണെന്ന് അഹാന പല അഭിമുഖങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ, അനിയത്തിയ്ക്ക് ഒരു സർപ്രൈസ് സമ്മാനിക്കുന്ന വീഡിയോ പങ്കുവച്ചിരിക്കുകയാണ് അഹാന.

“സർപ്രൈസ് ഇഷ്ടമുള്ള ആളാണ് ഹൻസു. എന്തെങ്കിലും സർപ്രൈസ് കിട്ടുന്നത് ഹൻസുവിന് വളരെ സന്തോഷമാണ്, വളരെ എക്സൈറ്റഡായാണ് ഹൻസിക റിയാക്റ്റ് ചെയ്യുക. അതിനാൽ ഹൻസികയ്ക്ക് സർപ്രൈസ് കൊടുക്കാൻ എനിക്കേറെയിഷ്ടമാണ്,” അഹാന പറയുന്നു. അഞ്ച് രൂപയുടെ സർപ്രൈസിന് അഞ്ഞൂറിന്റെ എക്സ്‌പ്രഷനിടുന്ന അനിയത്തിക്കുട്ടി എന്നാണ് ഹൻസികയെ അഹാന വിശേഷിപ്പിക്കുന്നത്.

ഒരു ലാപ്‌ടോപ്പാണ് അനിയത്തിയ്ക്ക് അഹാന സമ്മാനമായി നൽകിയത്. ഗോൾഡൻ നിറത്തിലുള്ള മാക്ക് ബുക്ക് ആണ് അഹാന തിരഞ്ഞെടുത്തത്. എഡിറ്റിംഗിലൊക്കെ നല്ല താൽപ്പര്യമുള്ള കുട്ടിയാണ് ഹൻസികയെന്നും അതിനാൽ ഈ സമ്മാനം ഏറെ പ്രയോജനപരമാവുമെന്നും അഹാന വീഡിയോയിൽ പറയുന്നു.

Read more: ഞാൻ നിന്നെയാണ് ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത്; അനിയത്തിയ്ക്ക് ആശംസകളുമായി അഹാന

ഹൻസുവിനോടുള്ള അഹാനയുടെ സ്നേഹം എത്രത്തോളമാണെന്ന് താരത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ നോക്കിയാൽ മതിയാകും. ഹൻസികയുടെ ജന്മദിനത്തിൽ അനിയത്തിക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള അഹാന പങ്കുവച്ച കുറിപ്പ് ഇതിനൊരുദാഹരണമാണ്.

“എന്റെ ഹൃദയമിടിപ്പിന് പതിനാറാം ജന്മദിനാശംസകൾ. ഞാൻ നിന്നെയാണ് ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത്, എല്ലാവർക്കും അത് അറിയാം. നീയെന്റെ പാവക്കുട്ടിയാണ്, എന്റെ പ്രിയപ്പെട്ടവൾ, എന്റെ കുഞ്ഞ്, എന്റെ സുന്ദരി, എന്റെ സന്തോഷം, എന്റെ ആശ്വാസം, അതിലുമേറെ. നീയെന്നെ വളരെയധികം ചിരിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്നു, എനിക്കറിയാം നീയൊരു സ്പെഷൽ വ്യക്തിയാണെന്ന്, എപ്പോഴും അതെ. ഞാൻ നിന്നെ സ്നേഹിക്കുന്നു കുഞ്ഞേ, എന്തുതന്നെ സംഭവിച്ചാലും നിനക്ക് ഞാനുണ്ട്. ജന്മദിനാശംസകൾ,” അഹാന കുറിച്ചു.

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബങ്ങളിൽ ഒന്നാണ് നടൻ കൃഷ്ണകുമാറിന്റേത്. അച്ഛനു പിറകെ മകൾ അഹാനയും ഇഷാനിയും ഹൻസികയുമെല്ലാം അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചിരുന്നു. ‘ലൂക്ക’ എന്ന ചിത്രത്തിൽ അഹാനയുടെ കുട്ടിക്കാലം അവതരിപ്പിച്ച് ഹൻസികയും സിനിമയിൽ അരങ്ങേറ്റം കുറിച്ചിരുന്നു.

Read More: ചേച്ചി കലിപ്പിലാണെന്ന് ദിയ; എങ്ങനെ ചൂടാവാതിരിക്കുമെന്ന് അഹാന

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Ahaana krishna gave surprise to hansika krishna

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express