/indian-express-malayalam/media/media_files/uploads/2023/06/Ahaana.png)
Ahaana Krishna/ Instagram
നടി, യൂട്യൂബർ എന്നീ നിലകളിലെല്ലാം സുപരിചിതയായ താരമാണ് അഹാന കൃഷ്ണ. പ്രിയപ്പെട്ടവർക്കായി സർപ്രൈസ് ഒരുക്കാനും എന്നെന്നും ഓർക്കാവുന്ന മനോഹരമായ നിമിഷങ്ങൾ സമ്മാനിക്കാനുമൊക്കെ എപ്പോഴും അഹാന സമയം കണ്ടെത്താറുണ്ട്. അത്തരത്തിലുള്ള അഹാനയുടെ വ്ളോഗുകൾ പലപ്പോഴും വൈറലാവാറുമുണ്ട്.സോഷ്യല്‍ മീഡിയയില്‍ താരം ഫൊട്ടൊഷൂട്ട് ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്.
അഹാനയുടെ അടുത്ത സുഹൃത്തുക്കളാണ് ഛായാഗ്രാഹകൻ നിമിഷ് രവി, അഭിനേതാക്കളായ നൂറിൻ ഷെറീഫ്, ഫാഹിം സഫർ, അമിത് എന്നിവർ. ഇവർ ഒന്നിച്ചുള്ള രസകരമായ റീൽ വീഡിയോകൾ അഹാന ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
'ഒരു ഡാൻസ് റീലെങ്കിലും ചെയ്തില്ലെങ്കിൽ നിങ്ങളൊരു ഗ്യാങ്ങാണോ' എന്നാണ് അഹാന നൽകിയ അടികുറിപ്പ്. കൂട്ടുകാർക്കൊപ്പം നൃത്തം ചെയ്യുകയാണ് അഹാന. 'കുണുക്കുപെണ്മണിയെ.. 'എന്ന ഗാനമാണ് റീൽ ചെയ്യാനായി ഇവർ തിരഞ്ഞെടുത്തത്. നിമിഷ് രവിയാണ് വീഡിയോ പകർത്തിയത്. ദൃശ്യങ്ങൾ എടുത്തത്തിന്റെ ക്രെഡിറ്റ് നൽകാത്തത്തിൽ നിനക്ക് വിഷമമുണ്ടോയെന്ന് അഹാന നിമിഷിനോട് കമന്റ് ബോക്സിൽ ചോദിക്കുന്നുണ്ട്. നടി രജിഷ വിജയനും ഇവരുടെ ഈ ഗ്യാങ്ങിന്റെ ഭാഗമാണ്. രജിഷയും വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്.
ദുൽഖർ സൽമാന്റെ നിർമാണത്തിൽ ഒരുങ്ങിയ 'അടി', അഖിൽ സത്യൻ ചിത്രം 'പാച്ചുവും അത്ഭുതവിളക്ക്' എന്നിവയിലാണ് അഹാന അവസാനമായി അഭിനയിച്ചത്. പ്രശോഭ് വിജയൻ സംവിധാനം ചെയ്ത 'അടി'യിൽ ഷൈൻ ടോം ചാക്കോ ആണ് നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. 'പാച്ചുവും അത്ഭുതവിളക്കി'ലും അതിഥി വേഷത്തിലാണ് അഹാന തിളങ്ങിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.