നടി, യൂട്യൂബർ എന്നീ നിലകളിലെല്ലാം സുപരിചിതയായ താരമാണ് അഹാന കൃഷ്ണ. പ്രിയപ്പെട്ടവർക്കായി സർപ്രൈസ് ഒരുക്കാനും എന്നെന്നും ഓർക്കാവുന്ന മനോഹരമായ നിമിഷങ്ങൾ സമ്മാനിക്കാനുമൊക്കെ എപ്പോഴും അഹാന സമയം കണ്ടെത്താറുണ്ട്. അത്തരത്തിലുള്ള അഹാനയുടെ വ്ളോഗുകൾ പലപ്പോഴും വൈറലാവാറുമുണ്ട്.സോഷ്യല്‍ മീഡിയയില്‍ താരം ഫൊട്ടൊഷൂട്ട് ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. ഷെയര്‍ ചെയ്ത് നിമിഷങ്ങള്‍ കൊണ്ട് ആരാധകര്‍ക്കിടയിലെ ചര്‍ച്ചയാകാറുമുണ്ട് ഈ ചിത്രങ്ങള്‍.
അഹാന കോളേജിൽ പഠിക്കുന്ന കാലത്തുള്ളൊരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കോളേജിലെ പരിപാടിയ്ക്ക് അതിഥിയായെത്തിയ നടൻ സൂര്യയോട് കൂടെ നിന്ന് ഒരു ഫൊട്ടൊയെടുക്കാൻ താൻ ആഗ്രഹിക്കുന്നു എന്നാണ് അഹാന പറയുന്നത്. “സോറി ഞാനൊരു മലയാളിയാണ്. അതുകൊണ്ട് തമിഴ് അത്ര നല്ലതല്ല. ഞാൻ സറിന്റെ കൂടെ കെട്ടിപിടിച്ച് ഫൊട്ടൊയെടുത്തോട്ടേ. സർ വരുമെന്നറിഞ്ഞതു മുതൽ ഞാൻ ഉറങ്ങിയിട്ടില്ല” അഹാന പറയുന്നു. അതിനെന്താ ഫൊട്ടൊ എടുക്കാമെന്നാണ് സൂര്യയുടെ മറുപടി. വേദിയിൽ ചെന്ന് അഹാന സൂര്യയ്‌ക്കൊപ്പം ചിത്രമെടുക്കുന്നതും വീഡിയോയിൽ കാണാം.
സൂര്യ ഓൺലൈൻ എന്ന ഫാൻസ് പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. അഹാനയല്ലേ ഈ കുട്ടിയെന്ന് ആരാധകർ കമന്റ് ബോക്സിൽ ചോദിക്കുന്നുണ്ട്.
‘അടി’, ‘നാന്‍സി റാണി’ എന്നിവയാണ് അഹാനയുടെ പുതിയ ചിത്രങ്ങള്‍. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനിയായ വേഫെയ്‌റര്‍ ഫിലിംസിന്റെ ചിത്രമായ അടിയില്‍ ആണ് അഹാന അവസാനമായി അഭിനയിച്ചത്. ഷൈന്‍ ടോം ചാക്കോ, ധ്രുവ്, അഹാന കൃഷ്ണ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.ചിത്രത്തിന്റെ പോസ്റ്റര്‍ അഹാനയുടെ പിറന്നാള്‍ ദിനത്തില്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.’മീ, മൈസെല്‍ഫ് ആന്‍ഡ് ഐ’ എന്ന ഒരു വെബ് സീരീസിലും അഹാന അഭിനയിച്ചിരുന്നു. യൂട്യുബിലൂടെ പുറത്തിറങ്ങിയ സീരീസ് നല്ല പ്രതികരണങ്ങളാണ് നേടിയത്.