scorecardresearch
Latest News

അഹാന സംവിധായികയാവുന്നു; പിറന്നാൾ ദിനത്തിൽ പ്രഖ്യാപനവുമായി താരം

തന്റെ 26-ാം ജന്മദിനത്തിലാണ് അഹാനയുടെ പ്രഖ്യാപനം

അഹാന സംവിധായികയാവുന്നു; പിറന്നാൾ ദിനത്തിൽ പ്രഖ്യാപനവുമായി താരം

നടി അഹാന കൃഷ്‍ണ സംവിധായികയാവുന്നു. അഹാന തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്. സംഗീതം ഗോവിന്ദ് വസന്തയുും ഛായാഗ്രഹണം നിമിഷ് രവിയുമാണ് നിര്‍വ്വഹിക്കുകയെന്നും സോഷ്യൽ മീഡിയ കുറിപ്പിൽ അഹാന പറയുന്നു.

പിറന്നാൾ ദിനത്തിലാണ് അഹാനയുടെ പ്രഖ്യാപനം. ‘തോന്നൽ’ എന്നാണ് അഹാനയുടെ ആദ്യചിത്രത്തിന്റെ പേര്.

“ആറുമാസം മുൻപാണ് ഇങ്ങനെയൊരു ആശയം എന്റെ മനസ്സിൽ തോന്നിയത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഞങ്ങൾ​ അതിന് സ്നേഹവും കരുതലും പോഷണവും നൽകി അത് ജീവൻ പ്രാപിക്കുന്നത് നോക്കിനിന്നു. ഇതിനെ എന്റെ ആദ്യത്തെ കുഞ്ഞെന്നു തന്നെ വിശേഷിപ്പിക്കാം.

ഞാൻ സ്നേഹിക്കുന്ന​ ഒരുകൂട്ടം ആളുകൾ ഇതിനായി ഒത്തുചേർന്നു. ഒക്ടോബർ 30ന് ‘തോന്നൽ’ നിങ്ങളിലേക്ക് എത്തും,” അഹാന കുറിക്കുന്നു.

‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിൽ നായികയായി കൊണ്ടായിരുന്നു അഹാനയുടെ സിനിമാ അരങ്ങേറ്റം. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ലൂക്ക, പതിനെട്ടാം പടി, പിടികിട്ടാപ്പുള്ളി എന്നിവയാണ് റിലീസ് ചെയ്ത മറ്റുചിത്രങ്ങൾ. നാന്‍സി റാണി, അടി എന്നിവയാണ് റിലീസിനൊരുങ്ങുന്ന അഹാന ചിത്രങ്ങൾ.

‘ലൂക്ക’യുടെ ഛായാഗ്രഹണം നിർവ്വഹിച്ച നിമിഷ് രവിയാണ് അഹാനയുടെ ആദ്യ സംവിധാനസംരംഭത്തിന്റെയും ക്യാമറ കൈകാര്യം ചെയ്യുന്നത്. അഹാനയുടെ അടുത്ത സുഹൃത്ത് കൂടിയാണ് നിമിഷ് രവി. ജന്മദിനത്തിൽ അഹാനയ്ക്കുള്ള ആശംസകളും നിമിഷ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

അച്ഛൻ കൃഷ്ണകുമാറും അമ്മ സിന്ധു കൃഷ്ണയും സഹോദരിമാരായ ദിയ, ഹൻസിക, ഇഷാനി എന്നിവരും സോഷ്യൽ മീഡിയയിൽ അഹാനയ്ക്ക് ജന്മദിനാശംസകൾ നേർന്നിട്ടുണ്ട്.

Read more: ഞങ്ങളുടെ രാജകുമാരി; കുഞ്ഞനുജത്തിയ്ക്കായി അഹാന ഒരുക്കിയ പിറന്നാൾ സർപ്രൈസ്

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Ahaana krishna directorial debut announcement on her birthday