ഇൻസ്റ്റഗ്രാമിലെ ട്രെൻഡിങ് പാട്ടുകൾക്ക് ചുവടുവയ്ക്കുന്ന താരങ്ങളിൽ മുന്നിൽ അഹാന കൃഷ്ണയുണ്ട്. ദളപതി വിജയ്യുടെ ബീസ്റ്റിലെ അറബിക് കുത്തു പാട്ടിന് ഡാൻസ് കളിക്കുന്ന വീഡിയോയാണ് അഹാന ഇപ്പോൾ ഷെയർ ചെയ്തിരിക്കുന്നത്. തന്റെ സുഹൃത്തിനൊപ്പമാണ് അഹാനയുടെ ഡാൻസ്.
പോസ്റ്റ് ചെയ്യണമെന്ന ആഗ്രഹത്തോടെ എടുത്ത വീഡിയോ അല്ല ഇതെന്നാണ് അഹാന പറഞ്ഞിരിക്കുന്നത്. വീഡിയോ പോസ്റ്റ് ചെയ്തതിന് തന്റെ സുഹൃത്ത് അമിത് മോഹനോട് ക്ഷമയും അഹാന ചോദിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ആലിയ ഭട്ടിന്റെ ഏറ്റവും പുതിയ സിനിമയായ ‘ഗംഗുഭായ് കത്ത്യാവാടി’യിലെ ‘ധോലിഡാ’ ഗാനത്തിന് ചുവടുവയ്ക്കുന്ന വീഡിയോ അഹാന പോസ്റ്റ് ചെയ്തിരുന്നു.
ആരാധകർ കാത്തിരിക്കുന്ന ദളപതി വിജയ്യുടെ സിനിമയാണ് ‘ബീസ്റ്റ്’. അടുത്തിടെ റിലീസ് ചെയ്ത സിനിമയിലെ അറബിക് കുത്തു പാട്ടിന് വൻവരവേൽപാണ് ആരാധകരിൽനിന്നും ലഭിച്ചത്. യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്താണ് ഗാനം. വാലന്റൈൻസ് ഡേയിലാണ് ബീസ്റ്റിന്റെ അണിയറപ്രവർത്തകർ സിനിമയിലെ ആദ്യ ഗാനമായ അറബിക് കുത്തിന്റെ ലിറിക് വീഡിയോ റിലീസ് ചെയ്തത്.