‘പുഷ്പ’ സിനിമയിലെ ഏറെ ശ്രദ്ധേയമായ ഗാനങ്ങളിലൊന്നായിരുന്നു സാമന്തയുടെ ഐറ്റം ഡാൻസ്. ‘ഊ അന്തവാ..’ എന്ന ഗാനം വിമർശനങ്ങൾക്കും ഇടയാക്കിയിരുന്നു. സാമന്ത ഗംഭീരമാക്കിയ ഗാനത്തിന് നൃത്തച്ചുവടുകളുമായി എത്തിയിരിക്കുകയാണ് അഹാന കൃഷ്ണ. സുഹൃത്തിനൊപ്പമാണ് അഹാനയുടെ ഡാൻസ്.
“ഈ ദിവസങ്ങളിൽ സുഹൃത്തുക്കളുമായി റീൽ വീഡിയോകൾ നിർമ്മിക്കുകയാണ് എന്റെ ഹോബി. ഞാൻ ഒരിക്കലും ഈ വീഡിയോ പോസ്റ്റ് ചെയ്യാൻ ആഗ്രഹിച്ചിരുന്നില്ല. പക്ഷേ ഒരാഴ്ചയ്ക്ക് ശേഷം പോസ്റ്റ് ചെയ്യുന്നു,” എന്ന ക്യാപ്ഷനോടെയാണ് അഹാന വീഡിയോ ഷെയർ ചെയ്തത്. ഡെനിം ഷോർട്സും ടോപ്പും ധരിച്ച് തകർപ്പൻ നൃത്തച്ചുവടുകൾ വയ്ക്കുന്ന അഹാനയെയാണ് വീഡിയോയിൽ കാണാനാവുക.
‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിൽ നായികയായി കൊണ്ടായിരുന്നു അഹാനയുടെ സിനിമാ അരങ്ങേറ്റം. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ലൂക്ക, പതിനെട്ടാം പടി, പിടികിട്ടാപ്പുള്ളി എന്നിവയാണ് റിലീസ് ചെയ്ത മറ്റുചിത്രങ്ങൾ. നാന്‍സി റാണി, അടി എന്നിവയാണ് റിലീസിനൊരുങ്ങുന്ന അഹാന ചിത്രങ്ങൾ.
അഭിനേത്രി എന്നതിനപ്പുറം സംവിധാനത്തോടും താൽപ്പര്യമുള്ള അഹാന സംവിധാനം ചെയ്ത ‘തോന്നൽ’ എന്ന മ്യൂസിക് ആൽബവും അടുത്തിടെ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയിരുന്നു.
Read More: ആ കടയിലെ ജീവനക്കാർ തുറിച്ചു നോക്കുന്നുണ്ടായിരുന്നു; അമ്മയ്ക്കൊപ്പം യോയോ ചിത്രങ്ങളുമായി അഹാന