മികച്ച നായിക എന്നതിലുപരി നല്ല നർത്തകിയും പാട്ടുകാരിയുമാണ് അഹാന കൃഷ്ണ. മലയാള സിനിമയിലെ യുവ നായികമാരിൽ ഒരുപാട് ആരാധകരുള്ള നടി കൂടിയാണ് അഹാന. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് താരം. ഇടക്കിടെ ഓരോ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ തന്റെ വിശേഷങ്ങൾ പങ്കുവക്കാറുള്ള അഹാന, പാട്ടു പാടിയും ഡാൻസ് വീഡിയോകളുമായും ആരാധകർക്ക് മുന്നിലെത്താറുണ്ട്.
ഇപ്പോഴിതാ അങ്ങനെ ഒരു വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം. ‘പരം സുന്ദരി’ എന്ന ഗാനത്തിന് ചുവടുവെക്കുന്ന വീഡിയോയാണ് അഹാന ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. വീഡിയോ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.
ഇപ്പോഴത്തെ ട്രെൻഡിങ് ഗാനത്തിനാണ് അഹാന ചുവടു വെച്ചിരിക്കുന്നത്. എ.ആർ റഹ്മാൻ സംഗീതം നിർവഹിച്ച് ശ്രേയ ഘോഷാൽ പാടിയ ഗാനമാണിത്. കൃതി സിനോൺ ആണ് സിനിമയിൽ ഗാനത്തിന് ഡാൻസ് ചെയ്തിരിക്കുന്നത്.
ബോളിവുഡ് താരമായ സുമൻ റാവോ, അനുപമ പരമേശ്വരൻ തുടങ്ങിയ താരങ്ങൾ വീഡിയോക്ക് കമന്റ്റ് ചെയ്തിട്ടുണ്ട്. അഹാനയുടെ എല്ലാ വീഡിയോകളും ഏറ്റെടുക്കാറുള്ള ആരാധകർ ഈ വീഡിയോയും ഏറ്റെടുത്തിട്ടുണ്ട്.
Also read: അറുപതിന്റെ നിറവില്‍ സുഹാസിനി, ആശംസകള്‍ നേര്‍ന്ന് പ്രിയപ്പെട്ടവര്‍