ലോക്ക്ഡൗൺ കാലത്ത് ഇൻസ്റ്റഗ്രാമിൽ ഏറെ സജീവമായ നടിമാരിലൊരാളാണ് അഹാന കൃഷ്ണ. സഹോദരിമാർക്കൊപ്പവും അച്ഛൻ കൃഷ്ണകുമാറിനൊപ്പമുളള തമാശകരമായ നിമിഷങ്ങളും ബാല്യകാല ചിത്രങ്ങളും അഹാന ഇടയ്ക്കിടയ്ക്ക് പോസ്റ്റ് ചെയ്യുന്നുണ്ട്. താനൊരു കേക്ക് ഉണ്ടാക്കാൻ ശ്രമിച്ചതിന്റെ കഥയാണ് വീഡിയോയിലൂടെ അഹാന ഇപ്പോൾ ഷെയർ ചെയ്തിരിക്കുന്നത്.

Read Also: ചിമ്മി ചിമ്മി മിന്നി തിളങ്ങുന്ന വാരോളി കണ്ണെനക്ക്, ‘ഉറുമി’ പാട്ടുമായി അഹാനയും അനിയത്തിയും; വീഡിയോ

താനൊരു കേക്ക് ഉണ്ടാക്കാൻ പോവുകയാണെന്നും ഏറെ നാളായി താനത് ആഗ്രഹിക്കുകയാണെന്നും അഹാന വീഡിയോയിൽ പറയുന്നു. പക്ഷേ യഥാർഥത്തിൽ കേക്ക് ഉണ്ടാക്കിയത് അഹാനയായിരുന്നില്ല. മിയാസ് കപ് ബേക്കറി അഹാനയ്ക്ക് നൽകിയ സർപ്രൈസായിരുന്നു ആ കേക്ക്. അഹാനയുടെ വസ്ത്രത്തിന്റെ അതേ ഡിസൈനിലാണ് കേക്ക് തയ്യാറാക്കിയത്. ഈ സർപ്രൈസ് എങ്ങനെ വ്യത്യസ്തമായി ആരാധകർക്കു മുന്നിലെത്തിക്കാമെന്നു ചിന്തിച്ചതിൽനിന്നാണ് ഈ വീഡിയോ ഉണ്ടായതെന്ന് അഹാന പറയുന്നു.

അഹാനയുടെ വസ്ത്രത്തിന്റെ അതേ മോഡലിൽ കേക്ക് നിർമ്മിക്കാനുണ്ടായ കാരണം മിയാസ് കപ് കേക്കറി അവരുടെ ഇൻസ്റ്റഗ്രാം പേജിൽ ഷെയർ ചെയ്തിട്ടുണ്ട്. ”ഫാഷൻ കേക്ക് മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചപ്പോഴാണ് പെട്ടെന്ന് അഹാന മനസ്സിലേക്ക് എത്തിയത്. മഞ്ഞ എന്റെ പ്രിയപ്പെട്ട നിറമാണ്, അഹാനയുടെ ഈ വസ്ത്രം എനിക്ക് വളരെ ഇഷ്ടമാണ്. അങ്ങനെ അതൊരു കേക്കാക്കി മാറ്റാൻ ശ്രമിച്ചു. വസ്ത്രത്തിന്റെ മോഡലിൽ കേക്ക് ഉണ്ടാക്കുന്നത് ആദ്യമായാണ്. അഹാനയ്ക്ക് ഈ കേക്ക് ഇഷ്ടപ്പെടുമെന്ന് കരുതുന്നു.”

Read More: ഇന്നത്തെ സിനിമാ വിശേഷങ്ങള്‍

 

View this post on Instagram

 

I call this, ‘The Ahaana Krishna cake!’ @ahaana_krishna . When I got to participate in the #fashioncake cake collab hosted by @sweets_by_joana @thecakedress @sashacakeschicago , Ahaana came into my mind instantly! Yellow is my favourite colour, and I love this dress of hers! So I had to do a cake version of this. This is my first ever dress inspired cake – @ahaana_krishna , I really hope I did justice to you and your dress And I’m so glad you loved the cake as well! @wiltoncakes @wiltonbrands @euphoric_cakes @cakesthatinspire @cakenest.cupcake @cakenest.in @eat_at_tvm @eat_trivandrum @whatsaroundthiruvananthapuram @sweetapolita #miascupcakery #cakeboss #cakelove #cakephotography #cakesofig #ahaanakrishna #festiveseason #portraitphotography #trivandrumcupcakes #thebakefeed #trivandrumeats #trivandrumcity #trivandrumdairies #trivandrumfoodies #eatattvm #eat_trivandrum #vacaywithtrivandrumeats #sweeterincolor #keepcalmandbakeon #sweettreats #sweetsquad #sweetapolitasprinkles #sweetapolita #cakeoftheday #cakestagram #cakesofinstagram #cakeproject #cupcakeproject

A post shared by Mia’s Cupcakery (@mias.cupcakery) on

അഹാന കൃഷ്ണ കേക്ക് എന്നാണ് അവർ ഇതിന് പേരിട്ടത്. ഈ കേക്ക് അഹാനയ്ക്ക് സർപ്രൈസായി നൽകുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook