Latest News
സാമൂഹിക കണക്ഷന്‍ ‘നെറ്റ്‌വര്‍ക്ക്’ ആക്കി ഒരു സ്‌കൂള്‍; ഓണ്‍ലൈന്‍ പഠനത്തിന് ഒരുക്കുന്നത് 250 വൈഫൈ കേന്ദ്രങ്ങള്‍
ഡെല്‍റ്റ പ്ലസ് വകഭേദം: ഇന്ത്യയില്‍ 40 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയെ ചോദ്യം ചെയ്യുന്നു
കോവിഡ് മരണം തടയുന്നതില്‍ ഒരു ഡോസ് വാക്സിന് 82 ശതമാനം ഫലപ്രദം

എന്നും തോൽക്കുന്ന ടോമും സ്മാർട്ട് ജെറിയും; ഓസിക്ക് അമ്മുവിന്റെ പിറന്നാൾ ആശംസ

പിറന്നാൾ ദിനത്തിൽ അനിയത്തിയ്ക്ക് വേറിട്ടൊരു ആശംസയുമായി അഹാന

ahaana krishna, ahaana krishna instagram, Diya krishna, ahaana krishna Diya krishna, Diya krishna birthday, അഹാന കൃഷ്ണ, ദിയ കൃഷ്ണ, Ahaana Krishna photos, indian express malayalam, IE malayalam

സോഷ്യൽ മീഡിയയ്ക്ക് ഏറെ സുപരിചിതയാണ് കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ. അച്ഛനു പിന്നാലെ ചേച്ചി അഹാനയും അനിയത്തി ഇഷാനിയും ഹൻസികയുമെല്ലാം സിനിമയിൽ അരങ്ങേറ്റം കുറിച്ചെങ്കിലും മികച്ചൊരു തുടക്കത്തിനായുള്ള കാത്തിരിപ്പിലാണ് ദിയ.

ദിയയുടെ ജന്മദിനമാണ് ഇന്ന്. പിറന്നാൾ ദിനത്തിൽ അനിയത്തിയ്ക്ക് ആശംസകൾ നേർന്നുകൊണ്ട് അഹാന പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

“ഞങ്ങൾ കുട്ടികളായിരുന്നപ്പോൾ (ഈ ചിത്രത്തിലുള്ള പ്രായത്തിൽ) ഞാൻ ടോമും ദിയ ജെറിയുമായിരുന്നു എന്ന് അച്ഛനുമമ്മയും എപ്പോഴും പറയും. കാരണം, ടോം കൂട്ടത്തിൽ വലുതും വികൃതിയും ജെറി ചെറുതും ക്യൂട്ടുമായിരുന്നു. അതുകൊണ്ടുതന്നെ ടോം ആൻഡ് ജെറി കാണുമ്പോൾ എനിക്കെപ്പോഴും പരാജിതയെപ്പോലെ തോന്നും. കാരണം സ്വാഭാവികമായും എപ്പിസോഡിന്റെ അവസാനത്തിൽ ജെറി എപ്പോഴും ഓവർ സ്മാർട്ടായി ടോമിനെ മറികടക്കും. ഈ ലോകത്തിലേക്ക് വച്ചുതന്നെ, ടോം ആൻഡ് ജെറി കാണുമ്പോൾ കരഞ്ഞ ഒരേ ഒരു കുട്ടി ഞാനാകും. ജെറിക്ക് ജന്മദിനാശംസകൾ,” അഹാന കുറിക്കുന്നു.

അഹാനയെ പോലെ യൂട്യൂബിലും ഏറെ സജീവമാണ് ദിയ. ഡാൻസ് വീഡിയോകളും ഇടയ്ക്ക് ദിയ പങ്കുവയ്ക്കാറുണ്ട്. എല്ലാവരും ഓസി എന്നു വിളിക്കുന്ന ദിയ ആണ് വീട്ടിലെ ഏറ്റവും വികൃതി എന്നാണ് സഹോദരിമാർ ഒറ്റസ്വരത്തിൽ പറയുന്നത്.

മൂത്തയാളായ അഹാനയാണ് വീട്ടിൽ ഒരു ബ്രദറിന്റെ സ്ഥാനത്തു നിന്നു ഉത്തരവാദിത്വത്തോടെ കാര്യങ്ങൾ ചെയ്യുന്ന ആളെന്ന് ഒരു അഭിമുഖത്തിൽ ഇഷാനി പറഞ്ഞിരുന്നു. ‘വളരെ ബോൾഡും കാര്യങ്ങൾ ഓർഗനൈസ് ആയി ചെയ്യുന്ന ആളുമാണ് അഹാന, പെട്ടെന്ന് ദേഷ്യം വരും എന്നതാണ് അഹാനയുടെ നെഗറ്റീവ്, എന്നും ഇഷാനി കൂട്ടിച്ചേർക്കുന്നു.

“വീട്ടിൽ വളരെ കൂളായ ആളും ഏറ്റവും വികൃതിയായ ആളും ദിയയാണ്. ദിയ ഒരു കാര്യവും സീരിയസായി എടുക്കില്ല.” ഇഷാനി പറഞ്ഞതിങ്ങനെ. വീട്ടിൽ ധാരാളം തമാശകൾ പറയുന്ന പവർ പാക്ക് ഗേൾ ഇളയവൾ ഹൻസികയാണെന്നാണും ഇഷാനി.

Read more: അച്ഛനെ പരിഹസിച്ചവർക്ക് ദിയയുടെ മറുപടി

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Ahaana krishna birthday wishes to sister diya krishna b493502

Next Story
സായിപ്പിന്റെ കയ്യിന്ന് കിട്ടിയതിന്റെ പകുതി എനിക്കു വേണം; ശരൺ ഇനി ഓർമ്മchithram, chithram movie child artist saran, chithram saran died
The moderation of comments is automated and not cleared manually by malayalam.indianexpress.com