സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് നടി അഹാന കൃഷ്ണൻ. തൻെറ പ്രിയപ്പെട്ടവർക്കു പിറന്നാൾ ആശംസിച്ചു കൊണ്ടുളള ചിത്രങ്ങളും വീഡിയോയുമെല്ലാം അഹാന ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ് ദിവസം അമ്മ സിന്ധു കൃഷ്ണയ്ക്കു പിറന്നാൾ ആശംസിച്ചു കൊണ്ട് അഹാന പങ്കുവച്ച കുറിപ്പ് വൈറലായിരുന്നു. യുവ ഛായാഗ്രഹകനും തൻെറ ആത്മാർത്ഥ സുഹൃത്തുമായ നിമിഷ് രവിയ്ക്കു പിറന്നാളാശംസിച്ചു കൊണ്ട് അഹാന ഷെയർ ചെയ്ത ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
“എൻെറ ആത്മാർത്ഥ സുഹൃത്തിനു പിറന്നാളാശംസകൾ. ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല മനുഷ്യനാണ് നീ. നിനക്കു ഇഷ്ടമുളള കാര്യങ്ങൾ ചെയ്യുന്നുണ്ട്. അതു ഞങ്ങൾക്കും അഭിമാനമാണ്. എന്നും ഇങ്ങനെയായിരിക്കുക” അഹാന കുറിക്കുന്നു. ഇരുവരും കാശ്മീരിൽ പോയപ്പോൾ പകർത്തിയ ചിത്രങ്ങളാണ് കുറിപ്പിനൊപ്പം അഹാന പങ്കുവച്ചിരിക്കുന്നത്.
അഹാന, ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ‘ലൂക്ക’ ആണ് നിമിഷ് ഛായാഗ്രഹകനായി എത്തിയ ആദ്യ ചിത്രം. പിന്നീട് ‘സാറാസ്’, ‘കുറുപ്പ്’, ‘റോഷാക്ക്’ എന്നിവയിലും നിമിഷ് ക്യാമറ ചലിപ്പിച്ചു. ‘കിങ്ങ് ഓഫ് കൊത്ത’ ആണ് നിമിഷിൻെറ പുതിയ ചിത്രം. അഹാനയുടെ സംവിധാനത്തിൽ ഒരുങ്ങിയ ‘തോന്നൽ’ എന്ന മ്യൂസിക്ക് ആൽബത്തിൻെറ ഛായാഗ്രഹകൻ നിമിഷായിരുന്നു.
‘അടി’, ‘നാന്‍സി റാണി’ എന്നിവയാണ് അഹാനയുടെ പുതിയ ചിത്രങ്ങള്‍. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനിയായ വേഫെയ്‌റര്‍ ഫിലിംസിന്റെ ചിത്രമായ അടിയില്‍ ആണ് അഹാന അവസാനമായി അഭിനയിച്ചത്. ഷൈന്‍ ടോം ചാക്കോ, ധ്രുവ്, അഹാന കൃഷ്ണ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.ചിത്ത്രിന്റെ പോസ്റ്റര്‍ അഹാനയുടെ പിറന്നാള്‍ ദിനത്തില്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.’മീ, മൈസെല്‍ഫ് ആന്‍ഡ് ഐ’ എന്ന ഒരു വെബ് സീരീസിലും അഹാന അഭിനയിച്ചിരുന്നു. യൂട്യുബിലൂടെ പുറത്തിറങ്ങിയ സീരീസ് നല്ല പ്രതികരണങ്ങളാണ് നേടിയത്.നിമിഷ് രവി തന്നെയായിരുന്നു സീരീസിൻെറയും ഛായാഗ്രഹകൻ.