scorecardresearch

അഹാനയുടെ പിറന്നാൾ ആഘോഷമാക്കി സഹോദരിമാർ; ചിത്രങ്ങൾ

അഹാനയുടെ ഇരുപത്തിയഞ്ചാം ജന്മദിനാഘോഷത്തിൽ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്

അഹാനയുടെ ഇരുപത്തിയഞ്ചാം ജന്മദിനാഘോഷത്തിൽ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്

author-image
Entertainment Desk
New Update
Ahaana Krishna, Ahaana Krishna birthday, Ahaana Krishna Birthday photos, Ahaana Krishna photos, Ahaana Krishna videos, Ahaana Krishna instagram

യുവതാരങ്ങളിൽ ശ്രദ്ധേയായ അഹാന കൃഷ്ണ സോഷ്യൽ മീഡിയയിലെയും സ്റ്റാറാണ്. താരങ്ങളോളം തന്നെ ഫോളോവേഴ്സ് ഈ ഇരുപത്തിനാലുകാരിയ്ക്ക് ഉണ്ട്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവർന്ന അഹാനയ്ക്ക് പ്രേക്ഷകരുടെ ഇഷ്ടത്തിനൊപ്പം തന്നെ പലപ്പോഴും ട്രോളുകളും വിമർശനങ്ങളുമെല്ലാം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. അടുത്തിടെയാണ് ഇൻസ്റ്റഗ്രാമിൽ രണ്ടു മില്യൺ ഫോളേവേഴ്സ് ആയ സന്തോഷം താരം പങ്കുവച്ചത്.

Advertisment

Read more: കടലിൽ ചാടുന്നതിനു തൊട്ടുമുൻപുള്ള ചിത്രം; ഭയത്തെ മറികടന്ന കഥ പറഞ്ഞ് അഹാന

അഹാനയുടെ ഇരുപത്തിയഞ്ചാം ജന്മദിനാഘോഷചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. സഹോദരിമാർ ചേർന്ന് കിടിലൻ പാർട്ടി തന്നെയാണ് അഹാനയ്ക്കായി ഒരുക്കിയത്.

Advertisment

View this post on Instagram

Happy 25th bday Cilma Nadi @ahaana_krishna

A post shared by (@_diyakrishna_) on

View this post on Instagram

Happy Birthday Ammu @ahaana_krishna

A post shared by Ishaani Krishna (@ishaani_krishna) on

Read more: പഞ്ചാരവാക്കുകളിൽ വീഴരുത്, ആളുകളെ അറിയണം; അഹാനയുടെ അമ്മ മക്കളോട്

അഹാന മാത്രമല്ല, അഹാനയുടെ കുടുംബവും ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമെല്ലാം സജീവമാണ്. അച്ഛൻ കൃഷ്ണകുമാർ, ​അമ്മ സിന്ധു, അഹാന, അനിയത്തിമാരായ ദിയ, ഇഷാനി, ഹൻസിക തുടങ്ങി ആറുപേർക്കും യൂട്യൂബ് ചാനലുകളുണ്ട്. അടുത്തിടെ അഹാനയ്ക്കും സഹോദരിമാർക്കും യൂട്യൂബിൽ നിന്നും സിൽവർ പ്ലേ ബട്ടൺ അവാ‍‍ര്‍ഡ് ലഭിച്ചിരുന്നു. ഒരു കുടുംബത്തിലെ നാലുപേർക്ക് ഒന്നിച്ച് ലഭിച്ച അപൂര്‍വ്വ ഭാഗ്യത്തിൽ സന്തോഷമുണ്ടെന്ന് അഹാന പറഞ്ഞിരുന്നു.

അച്ഛൻ കൃഷ്ണകുമാറിന്റെ വഴിയെ ആദ്യം അഭിനയത്തിലേക്ക് എത്തിയത് അഹാനയാണ്. പിറകെ, ടൊവിനോ തോമസും അഹാനയും കേന്ദ്രകഥാപാത്രമായെത്തിയ ‘ലൂക്ക’ എന്ന ചിത്രത്തിലൂടെ ഹൻസികയും സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ചിത്രത്തിൽ അഹാനയുടെ ചെറുപ്പകാലം ആണ് ഹൻസിക അവതരിപ്പിച്ചത്. ഇപ്പോൾ മമ്മൂട്ടി ചിത്രം ‘വണ്ണി’ലൂടെ ഇഷാനിയും അഭിനയരംഗത്തേക്ക് കടക്കുകയാണ്.

Read more: ഓർമകളിൽ നിന്നൊരു ബ്ലാക്ക് ആൻഡ് വൈറ്റ്ചിത്രം; ഇതിപ്പോ അഹാനയെ പോലുണ്ടല്ലോ എന്ന് ആരാധകർ

Ahaana Krishna

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: