ഡയറക്ടർ സാറേ ഒരു ചാൻസ് തരാവോ?; ലൈവിലെത്തിയ അഹാനയോട് കാളിദാസ്

അഹാനയുടെ ഇൻസ്റ്റഗ്രാം ലൈവിനിടെ ആയിരുന്നു കാളിദാസന്റെ ചോദ്യം

Ahaana Krishna, Kalidas Jayaram, Ahaana Krishna birthday, Ahaana Krishna directorial debut, Ahaana Krishna age, Ahaana Krishna birthday cake, Ahaana Krishna photos, Ahaana Krishna video, Hansika Krishna, Ahaana krishna sisters, Krishnakumar family, Ahaana sisters dance, Krishnakumar family tiktok video

യുവനടി അഹാന കൃഷ്ണയുടെ ജന്മദിനമാണ് ഇന്ന്. തന്റെ ആദ്യ സംവിധാനസംരംഭത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അഹാന ഇന്ന് സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്തിരുന്നു. പിറന്നാൾ ദിനത്തിൽ തന്റെ ആരാധകരുമായി സംവദിക്കാൻ താരം ഇന്ന് ഇൻസ്റ്റഗ്രാം ലൈവിലുമെത്തി. അഹാനയുടെ ലൈവിനിടെ നടൻ കാളിദാസ് ജയറാം ചോദിച്ച ചോദ്യവും അതിന് അഹാന നൽകിയ ഉത്തരവുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

“ഡയറക്ടർ സാറേ ഒരു ചാൻസ് തരാവോ?” എന്നായിരുന്നു അഹാനയോട് കാളിദാസ് ചോദിച്ചത്. “നിങ്ങളും ഒരു വിഷ്വൽ കമ്മ്യൂണിക്കേഷൻ സ്റ്റുഡന്റ്, ഞാനും അതെ. നിങ്ങൾ സിനിമ ചെയ്യുമ്പോൾ എനിക്ക് ചാൻസു തരിക, ഞാൻ ചെയ്യുമ്പോൾ നിങ്ങൾക്കും ചാൻസ് തരാം. പോരേ ഇഡിയറ്റ്?,” എന്നാണ് കാളിദാസിന് തമാശരൂപേണ അഹാന നൽകിയ മറുപടി.

‘തോന്നൽ’ എന്നാണ് അഹാനയുടെ ആദ്യചിത്രത്തിന്റെ പേര്. സംഗീതം ഗോവിന്ദ് വസന്തയും ഛായാഗ്രഹണം നിമിഷ് രവിയും നിര്‍വ്വഹിക്കുന്നു.

“ആറുമാസം മുൻപാണ് ഇങ്ങനെയൊരു ആശയം എന്റെ മനസ്സിൽ തോന്നിയത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഞങ്ങൾ​ അതിന് സ്നേഹവും കരുതലും പോഷണവും നൽകി അത് ജീവൻ പ്രാപിക്കുന്നത് നോക്കിനിന്നു. ഇതിനെ എന്റെ ആദ്യത്തെ കുഞ്ഞെന്നു തന്നെ വിശേഷിപ്പിക്കാം.

ഞാൻ സ്നേഹിക്കുന്ന​ ഒരുകൂട്ടം ആളുകൾ ഇതിനായി ഒത്തുചേർന്നു. ഒക്ടോബർ 30ന് ‘തോന്നൽ’ നിങ്ങളിലേക്ക് എത്തും,” അഹാന കുറിച്ചു.

Read more: അഹാന സംവിധായികയാവുന്നു; പിറന്നാൾ ദിനത്തിൽ പ്രഖ്യാപനവുമായി താരം

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Ahaana krishna birthday insta live kalidas jayaram funny question

Next Story
ചീത്തപ്പേര് മാത്രം കേൾപ്പിക്കരുത്; കീർത്തിയ്ക്ക് മേനക നൽകിയ ഉപദേശംMenaka, Keerthy suresh, Menaka family, menaka films, Keerthy suresh films, മേനക, കീർത്തി സുരേഷ്
The moderation of comments is automated and not cleared manually by malayalam.indianexpress.com