Latest News

അമ്മമാരുടെ സ്നേഹസമ്മാനം; പിറന്നാൾ കേക്കിന്റെ വിശേഷങ്ങളുമായി അഹാന

അമ്മയ്ക്കും അമ്മയുടെ ബെസ്റ്റ് ഫ്രണ്ട്സിനുമൊപ്പം മഹാബലിപുരത്തായിരുന്നു അഹാനയുടെ ജന്മദിനാഘോഷം

Ahaana Krishna, Ahaana Krishna birthday vlog, Ahaana Krishna birthday cake, Ahaana Krishna birthday, Ahaana Krishna directorial debut, Ahaana Krishna age, Ahaana Krishna photos, Ahaana Krishna video

യുവനടിമാരിൽ ഏറെ ശ്രദ്ധിക്കപ്പെട്ടൊരു മുഖമാണ് നടി അഹാനകൃഷ്ണ. സിനിമയ്ക്ക് അപ്പുറത്ത് സോഷ്യൽ മീഡിയയിലെയും താരമാണ് അഹാന. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമെല്ലാം ലക്ഷക്കണക്കിന് ഫോളോവേഴ്സ് തന്നെ ഈ പെൺകുട്ടിയ്ക്കുണ്ട്. ഒക്ടോബർ 13-ാം തീയതി ആയിരുന്നു അഹാനയുടെ 26-ാം ജന്മദിനം.

സാധാരണ വീട്ടുകാർക്കും സുഹൃത്തുക്കൾക്കുമൊപ്പം ജന്മദിനം ആഘോഷിക്കാറുള്ള അഹാനയുടെ ഇത്തവണത്തെ ജന്മദിനാഘോഷം അൽപ്പം സ്പെഷലായിരുന്നു. അമ്മ സിന്ധുകൃഷ്ണയുടെയും അമ്മയുടെ ബെസ്റ്റ് ഫ്രണ്ട്സായ സുലു, ഹസീന എന്നീ കൂട്ടുകാരികളുടെും കൂടെയായിരുന്നു അഹാനയുടെ പിറന്നാൾ ആഘോഷം.

മഹാബലിപുരത്തെ റിസോർട്ടിൽ അമ്മയ്ക്കും അമ്മയുടെ കൂട്ടുകാർക്കുമൊപ്പം ജന്മദിനം ആഘോഷിച്ചതിന്റെ വിശേഷങ്ങളും വീഡിയോയും അഹാന യൂട്യൂബിൽ പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴിതാ, അഹാനയ്ക്കായി അമ്മയുടെ കൂട്ടുകാരി സുലു ഒരുക്കിയ ബർത്ത്ഡേ കേക്കാണ് ശ്രദ്ധ നേടുന്നത്.

വാനില ബട്ടർ കേക്കിൽ ലെമൺ ഫില്ലിംഗും നൽകിയിട്ടുള്ള കേക്കിൽ അഹാനയുടെ ഒരു ചിത്രം മനോഹരമായി തന്നെ പുനരാവിഷ്കരിച്ചിരിക്കുന്നു. തന്റെ പിറന്നാൾ കേക്ക് ഒരുക്കാനായി സുലു ആന്റി ഒരു ഓൺലൈൻ കേക്ക് ബേക്കിംഗ് വർക്ക്‌ഷോപ്പിനു തന്നെ ചേർന്നു എന്നാണ് അഹാന കുറിക്കുന്നത്.

പിറന്നാൾ ദിനത്തിൽ തന്റെ ആദ്യ സംവിധാനസംരംഭത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അഹാന സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്തിരുന്നു.

‘തോന്നൽ’ എന്നാണ് അഹാനയുടെ ആദ്യചിത്രത്തിന്റെ പേര്. സംഗീതം ഗോവിന്ദ് വസന്തയും ഛായാഗ്രഹണം നിമിഷ് രവിയും നിര്‍വ്വഹിക്കുന്നു.

“ആറുമാസം മുൻപാണ് ഇങ്ങനെയൊരു ആശയം എന്റെ മനസ്സിൽ തോന്നിയത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഞങ്ങൾ​ അതിന് സ്നേഹവും കരുതലും പോഷണവും നൽകി അത് ജീവൻ പ്രാപിക്കുന്നത് നോക്കിനിന്നു. ഇതിനെ എന്റെ ആദ്യത്തെ കുഞ്ഞെന്നു തന്നെ വിശേഷിപ്പിക്കാം.

ഞാൻ സ്നേഹിക്കുന്ന​ ഒരുകൂട്ടം ആളുകൾ ഇതിനായി ഒത്തുചേർന്നു. ഒക്ടോബർ 30ന് ‘തോന്നൽ’ നിങ്ങളിലേക്ക് എത്തും,” അഹാന കുറിച്ചു.

Read more: ഡയറക്ടർ സാറേ ഒരു ചാൻസ് തരാവോ?; ലൈവിലെത്തിയ അഹാനയോട് കാളിദാസ്

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Ahaana krishna birthday cake photos video

Next Story
എളുപ്പമല്ല ആ മാറ്റം: ജാന്മണി ദാസ്Jaanmani das, jaanmoni das, jaanmoni, jaanmanii makeup artist, makeup artist, make up
The moderation of comments is automated and not cleared manually by malayalam.indianexpress.com