പ്രിയകൂട്ടുകാരിയുടെ സന്തോഷദിനത്തിൽ പങ്കുചേർന്ന് അഹാന; ചിത്രങ്ങൾ

സ്കൂൾ സമയത്ത് എടുത്ത ഫൊട്ടോയും അഹാന ഷെയർ ചെയ്തിട്ടുണ്ട്

Ahaana krishna, actress, ie malayalam

സ്കൂൾകാലം തൊട്ടേയുള്ള ഉറ്റ സുഹൃത്തിന്റെ ജീവിതത്തിലെ സന്തോഷ ദിനത്തിൽ പങ്കുചേർന്ന് അഹാനയും. പ്രിയകൂട്ടുകാരി മീനാക്ഷിയുടെ വിവാഹ നിശ്ചയത്തിന് എത്തിയ ചിത്രങ്ങൾ അഹാന തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അഹാനയ്ക്കൊപ്പം അമ്മ സിന്ധു കൃഷ്ണയും ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

”വളരെ സ്പെഷ്യലായ പെൺകുട്ടിയുടെ വിവാഹ നിശ്ചയം, എന്റെ ബാല്യകാല സുഹൃത്ത്,” എന്നുമാണ് ചിത്രങ്ങൾക്കൊപ്പം അഹാന എഴുതിയിരിക്കുന്നത്. സ്കൂൾ സമയത്ത് എടുത്ത ഫൊട്ടോയും അഹാന ഷെയർ ചെയ്തിട്ടുണ്ട്. ഇതിൽ സ്കൂൾ യൂണിഫോം ധരിച്ച് ഇരിക്കുന്ന അഹാനയെയും മീനാക്ഷിയെയും കാണാം.

സോഷ്യൽ മീഡിയയുടെ പ്രിയതാരമാണ് നടി അഹാന കൃഷ്ണ. ഒരു വ്ലോഗർ എന്ന രീതിയിലും സോഷ്യൽ മീഡിയ താരമെന്ന നിലയിലുമൊക്കെ ഏറെ ശ്രദ്ധ നേടിയ അഹാനയ്ക്ക് വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്. ജീവിതത്തിലെ സന്തോഷങ്ങളും യാത്രാവിശേഷങ്ങളുമൊക്കെ അഹാന ഇടയ്ക്ക് ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

Read More: പോസ്റ്റ് ചെയ്യണമെന്ന് ഒരിക്കലും വിചാരിച്ചതല്ല; സാമന്തയുടെ ഐറ്റം ഡാൻസിന് ചുവടുവച്ച് അഹാന

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Ahaana krishna attend friend engagement function

The moderation of comments is automated and not cleared manually by malayalam.indianexpress.com