ഫൊട്ടോകൾ തമ്മിലൊരു സാമ്യമുണ്ട്, കണ്ടു പിടിക്കാമോയെന്ന് അഹാന

25 വർഷങ്ങൾക്കിടയിൽ എടുത്ത രണ്ടു ചിത്രങ്ങൾ തമ്മിലുള്ള സമാനത കണ്ടെത്താമോയെന്നാണ് അഹാന ചോദിക്കുന്നത്

ahaana krishna, actress, ie malayalam

വളരെ ചുരുങ്ങിയ സിനിമകളിലൂടെ നിറയെ ആരാധകരെ നേടിയെടുത്ത യുവനടിയാണ് അഹാന. സോഷ്യൽ മീഡിയയിലും വളരെ ആക്ടീവാണ് താരം. തന്റെ ഇൻസ്റ്റഗ്രാം പേജിൽ പഴയൊരു ഫൊട്ടോ പോസ്റ്റ് ചെയ്ത് ആരാധകരോട് ഒരു ചോദ്യം ചോദിച്ചിരിക്കുകയാണ് അഹാന. 25 വർഷം മുൻപുള്ളൊരു ചിത്രവും തന്റെ ഇപ്പോഴത്തെ ഒരു ചിത്രവും ചേർത്തുളള ഒരു ഫൊട്ടോയാണ് അഹാന ഷെയർ ചെയ്തത്. തന്റെ അച്ഛൻ കൃഷ്ണകുമാർ ഒരു കുഞ്ഞിനെ കയ്യിലെടുത്തിരിക്കുന്ന ഫൊട്ടോയാണ് അഹാന ഷെയർ ചെയ്തത്. കൃഷ്ണകുമാറിന് സമീപത്തായി ഭാര്യയുമുണ്ട്.

25 വർഷങ്ങൾക്കിടയിൽ എടുത്ത രണ്ടു ചിത്രങ്ങൾ തമ്മിലുള്ള സമാനത കണ്ടെത്താമോയെന്നാണ് അഹാന ചോദിക്കുന്നത്. അച്ഛന്റെ കയ്യിലിരിക്കുന്ന കുഞ്ഞുവാവ താനാണെന്നും അഹാന വ്യക്തമാക്കിയിട്ടുണ്ട്. അഹാനയുടെ ചോദ്യത്തിന് സാരിയല്ലേ എന്നാണ് ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്. പഴയ ഫൊട്ടോയിൽ അഹാനയുടെ അമ്മ ധരിച്ചിരിക്കുന്ന സാരിയാണ് പുതിയ ഫൊട്ടോയിൽ അഹാനയും അണിഞ്ഞിരിക്കുന്നതെന്നാണ് ആരാധകർ കണ്ടുപിടിച്ചിരിക്കുന്നത്.

അതേസമയം, അഹാനയ്ക്ക് ഇപ്പോൾ 25 വയസാണ്. 25 വർഷം മുൻപുളള തന്റെ ഫൊട്ടോയാണ് അഹാന പങ്കുവച്ചത്. ഇതല്ലേ രണ്ടു ഫൊട്ടോകൾക്കിടയിലെ സാമ്യമെന്നും ചിലർ ചോദിക്കുന്നുണ്ട്.

Read More: ‘കൈതപ്പൂവിൻ കഞ്ഞിക്കുറുമ്പിൽ’ പാടി അഹാന; വീഡിയോ

അടുത്തിടെ തന്റെ യൂട്യൂബ് ചാനലിലൂടെ തന്റെ ഒരു ലോക്ക്ഡൗൺ ദിനം എങ്ങനെയെന്ന് ആരാധകർക്ക് അഹാന കാണിച്ചു കൊടുത്തിരുന്നു. ലോക്ക്ഡൗൺ ദിനത്തിൽ താൻ ചെയ്യുന്ന 10 കാര്യങ്ങൾ എന്തൊക്കെയെന്നും അഹാന വിശദീകരിച്ചിരുന്നു. ലോക്ക്ഡൗണിൽ തന്റെ ഒരു ദിവസം തുടങ്ങുന്നത് സൂര്യനമസ്കാരത്തോടെയാണെന്ന് അഹാന പറഞ്ഞു. തന്റെ ഭക്ഷണ രീതിയെക്കുറിച്ചും ചർമ്മ സംരക്ഷണത്തെക്കുറിച്ചും അഹാന ആരാധകരോട് പങ്കുവച്ചിരുന്നു.

അഭിനയത്തിന് പുറമെ നല്ല നർത്തകിയും പാട്ടുകാരിയുമാണ് അഹാന കൃഷ്ണ. സഹോദരിമാരോടൊപ്പം ഡാൻസ് വിഡിയോകളുമായി സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷ പെടാറുള്ള അഹാന ഇടക്ക് തന്റെ യൂട്യൂബ് ചാനലിൽ പാട്ടുകളും പോസ്റ്റ് ചെയ്യാറുണ്ട്. അഹാനയുടെ പോസ്റ്റുകളൊക്കെ നിമിഷ നേരംകൊണ്ട് ആരാധകർ ഏറ്റെടുക്കാറുണ്ട്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Ahaana krishna asking question to fans on instagram

Next Story
എക്സ്‌പ്രഷൻ ഇത്തിരി ഓവറാ, സന്തോഷം കൊണ്ടാണേ; നമിത പറയുന്നുNamitha Pramod, Namitha Pramod family, നമിത പ്രമോദ്, Namitha Pramod family photos, Namitha Pramod new home, Namitha Pramod photos, Indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express