ഇൻസ്റ്റഗ്രാമിലെയും യൂട്യൂബിലെയുമെല്ലാം തിളങ്ങുന്ന താരമാണ് യുവനടി അഹാന കൃഷ്ണ. കുടുംബത്തോടൊപ്പം സിംഗപ്പൂരിൽ അവധിക്കാലം ആഘോഷിക്കുകയാണ് അഹാന. അച്ഛൻ കൃഷ്ണകുമാർ, അമ്മ സിന്ധു, സഹോദരിമാരായ ദിയ, ഇഷാനി, ഹൻസിക എന്നിവരും അഹാനയ്ക്ക് ഒപ്പമുണ്ട്.
സഹോദരിമാർക്കൊപ്പം സിംഗപ്പൂരിൽ നിന്നും പകർത്തിയ ഒരു ഡാൻസ് റീൽ പങ്കുവച്ചിരിക്കുകയാണ് അഹാന. രഗിസാരി എന്ന പോപ്പുലർ ഹിന്ദി ഗാനത്തിനൊപ്പമാണ് കൃഷ്ണ സഹോദരിമാർ ചുവടുവയ്ക്കുന്നത്.
“ബോഗൻവില്ലയ്ക്കും മറീന ബേ സാൻഡ്സിനുമിടയിലെ നൃത്തം രസകരമായിരുന്നു,” വീഡിയോ ഷെയർ ചെയ്ത് അഹാന കുറിക്കുന്നു.
മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബങ്ങളിൽ ഒന്നാണ് നടൻ കൃഷ്ണകുമാറിന്റേത്. തമ്മിൽ അധിക പ്രായവ്യത്യാസമില്ലാത്ത നാലു പെൺകുട്ടികൾ, മക്കളെ സുഹൃത്തുക്കളായി കാണുന്ന ഒരച്ഛനും അമ്മയും. പാട്ടും ചിരിയും ഡാൻസും കളിയുമൊക്കെയായി എപ്പോഴും ലൈവാണ് ഈ കുടുംബം. കൃഷ്ണ സഹോദരിമാരായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരെ അഹാദിഷിക (Ahadishika) എന്നാണ് സോഷ്യൽ മീഡിയ വിശേഷിപ്പിക്കുന്നത്. അഹാദിഷിക എന്ന പേരിൽ നിറയെ ഫാൻസ് ഗ്രൂപ്പുകളും ഇവർക്കുണ്ട്.
Read more: ഇതുപോലൊരു അപ്പൻ ലോകത്ത് വേറെയെവിടെ കാണും? ഇൻ ഹരിഹർനഗറിലെ നാൽവർ സംഘമായി കൃഷ്ണകുമാറും മക്കളും; വീഡിയോ