scorecardresearch
Latest News

19 വർഷങ്ങൾ, മാറ്റമില്ലാത്ത സൗഹൃദം; കൂട്ടുകാരിക്കൊപ്പമുള്ള ചിത്രവുമായി അഹാന

കൂട്ടുകാരിയ്ക്ക് ഒപ്പം ഗോവയിൽ അവധികാലം ആഘോഷിക്കുകയാണ് അഹാന

19 വർഷങ്ങൾ, മാറ്റമില്ലാത്ത സൗഹൃദം; കൂട്ടുകാരിക്കൊപ്പമുള്ള ചിത്രവുമായി അഹാന

നടി, യൂട്യൂബർ എന്നീ നിലകളിലെല്ലാം ഏറെ ശ്രദ്ധനേടിയ താരമാണ് അഹാന കൃഷ്ണ. പ്രിയപ്പെട്ടവർക്കായി സർപ്രൈസ് ഒരുക്കാനും എന്നെന്നും ഓർക്കാവുന്ന മനോഹരമായ നിമിഷങ്ങൾ സമ്മാനിക്കാനുമൊക്കെ എപ്പോഴും അഹാന സമയം കണ്ടെത്താറുണ്ട്. യാത്രകളെ വളരെ ഏറെ ഇഷ്‌ടപ്പെടുന്ന താരം ഇടയ്ക്കിടെ പ്രിയപ്പെട്ടവർക്കൊപ്പം യാത്രകൾ സംഘടിപ്പിക്കാറുണ്ട്. കൂട്ടുകാരി റിയയ്ക്ക് ഒപ്പം ഗോവയിൽ അവധികാലം ആഘോഷിക്കുകയാണ് അഹാന.

19 വർഷത്തോളമായി തനിക്കൊപ്പമുള്ള ചങ്ങാതിയെ കുറിച്ച് മനോഹരമായൊരു കുറിപ്പും ഗോവൻ യാത്രാചിത്രങ്ങളും ഷെയർ ചെയ്തിരിക്കുകയാണ് അഹാന ഇപ്പോൾ. 14 വർഷങ്ങൾക്കു മുൻപു പകർത്തിയതിനു സമാനമായ ഒരു ചിത്രവും അഹാന ചിത്രങ്ങൾക്കൊപ്പം ഷെയർ ചെയ്തിട്ടുണ്ട്.

‘അടി’, ‘നാന്‍സി റാണി’ എന്നിവയാണ് അഹാനയുടെ പുതിയ ചിത്രങ്ങള്‍. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനിയായ വേഫെയ്‌റര്‍ ഫിലിംസിന്റെ ചിത്രമായ അടിയില്‍ ആണ് അഹാന അവസാനമായി അഭിനയിച്ചത്. ഷൈന്‍ ടോം ചാക്കോ, ധ്രുവ്, അഹാന കൃഷ്ണ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.ചിത്രത്തിന്റെ പോസ്റ്റര്‍ അഹാനയുടെ പിറന്നാള്‍ ദിനത്തില്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.’മീ, മൈസെല്‍ഫ് ആന്‍ഡ് ഐ’ എന്ന ഒരു വെബ് സീരീസിലും അഹാന അഭിനയിച്ചിരുന്നു. യൂട്യുബിലൂടെ പുറത്തിറങ്ങിയ സീരീസ് നല്ല പ്രതികരണങ്ങളാണ് നേടിയത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Ahaana krishna about friendship see goan travel photos

Best of Express