ലൈക്കുകൾ, ട്രോളുകൾ, വിവാദങ്ങൾ; സ്നേഹവിമർശനങ്ങളുടെ 2 മില്യൺ കടന്ന് അഹാന

പ്രേക്ഷകരുടെ ഇഷ്ടത്തിനൊപ്പം തന്നെ നിരവധി തവണ ട്രോളുകളും വിമർശനങ്ങളുമെല്ലാം ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ള നടിയാണ് അഹാന

Ahaana Krishna, Ahaana Krishna photos, Ahaana Krishna videos, Ahaana Krishna instagram, Ahaana Krishna youtube channel, Ahaana Krishna 2 million followers, Ahaana Krishna viral video, Ahaana Krishna age, Ahaana krishna sisters, Krishnakumar family, Ahaana sisters dance, Krishnakumar family tiktok video

യുവതാരങ്ങളിൽ ശ്രദ്ധേയായ അഹാന കൃഷ്ണ സോഷ്യൽ മീഡിയയിലെയും സ്റ്റാറാണ്. താരങ്ങളോളം തന്നെ ഫോളോവേഴ്സ് ഈ ഇരുപത്തിനാലുകാരിയ്ക്ക് ഉണ്ട്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവർന്ന അഹാനയ്ക്ക് പ്രേക്ഷകരുടെ ഇഷ്ടത്തിനൊപ്പം തന്നെ പലപ്പോഴും ട്രോളുകളും വിമർശനങ്ങളുമെല്ലാം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ, ഇൻസ്റ്റഗ്രാമിൽ രണ്ടു മില്യൺ ഫോളേവേഴ്സ് ആയ സന്തോഷം പങ്കുവയ്ക്കുകയാണ് താരം.

തന്റെ ഫോളോവേഴ്സിന് നന്ദി പറഞ്ഞ അഹാന എല്ലാവർക്കുമായി നാളെയൊരു സർപ്രൈസും ഉണ്ടാകുമെന്ന് അനൗൺസ് ചെയ്തിരിക്കുകയാണ്.

Read more: പഞ്ചാരവാക്കുകളിൽ വീഴരുത്, ആളുകളെ അറിയണം; അഹാനയുടെ അമ്മ മക്കളോട്

അഹാന മാത്രമല്ല, അഹാനയുടെ കുടുംബവും ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമെല്ലാം സജീവമാണ്. അച്ഛൻ കൃഷ്ണകുമാർ, ​അമ്മ സിന്ധു, അഹാന, അനിയത്തിമാരായ ദിയ, ഇഷാനി, ഹൻസിക തുടങ്ങി ആറുപേർക്കും യൂട്യൂബ് ചാനലുകളുണ്ട്. അടുത്തിടെ അഹാനയ്ക്കും സഹോദരിമാർക്കും യൂട്യൂബിൽ നിന്നും സിൽവർ പ്ലേ ബട്ടൺ അവാ‍‍ര്‍ഡ് ലഭിച്ചിരുന്നു. ഒരു കുടുംബത്തിലെ നാലുപേർക്ക് ഒന്നിച്ച് ലഭിച്ച അപൂര്‍വ്വ ഭാഗ്യത്തിൽ സന്തോഷമുണ്ടെന്ന് അഹാന പറഞ്ഞിരുന്നു.

അച്ഛൻ കൃഷ്ണകുമാറിന്റെ വഴിയെ ആദ്യം അഭിനയത്തിലേക്ക് എത്തിയത് അഹാനയാണ്. പിറകെ, ടൊവിനോ തോമസും അഹാനയും കേന്ദ്രകഥാപാത്രമായെത്തിയ ‘ലൂക്ക’ എന്ന ചിത്രത്തിലൂടെ ഹൻസികയും സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ചിത്രത്തിൽ അഹാനയുടെ ചെറുപ്പകാലം ആണ് ഹൻസിക അവതരിപ്പിച്ചത്. ഇപ്പോൾ മമ്മൂട്ടി ചിത്രം ‘വണ്ണി’ലൂടെ ഇഷാനിയും അഭിനയരംഗത്തേക്ക് കടക്കുകയാണ്.

Read more: ഓർമകളിൽ നിന്നൊരു ബ്ലാക്ക് ആൻഡ് വൈറ്റ്ചിത്രം; ഇതിപ്പോ അഹാനയെ പോലുണ്ടല്ലോ എന്ന് ആരാധകർ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Ahaana krishna 2 million followers instagram thank you post

Next Story
‘നല്ല സമയം ഇപ്പോൾ തുടങ്ങുന്നു’; ജന്മദിനത്തിൽ നയൻസിനൊപ്പം വിഘ്നേഷ് ശിവൻNayanthara, നയൻതാര, Vignesh Shivan, വിഘ്നേശ് ശിവൻ, Vignesh Shivan birthday, nayanthara love, നയൻതാര പ്രണയം, nayans, സീ അവാർഡ്, zee awards, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com