പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിത കഥ പറയുന്ന ‘പിഎം നരേന്ദ്രമോദി’യുടെ ട്രെയിലര്‍ രണ്ട് ദിവസം മുമ്പാണ് പുറത്തിറങ്ങിയത്. ഇതിനുള്ളില്‍ ചിത്രം പല വിവാദങ്ങളിലും പെട്ടുകഴിഞ്ഞു. അതില്‍ ഏറ്റവും പുതിയതാണ് ഗാനരചയിതാവ് സമീറിന്റെ ആരോപണം. ചിത്രത്തിന്റെ ക്രെഡിറ്റ്‌സില്‍ തന്റെ പേര് വന്നതെങ്ങനെയാണെന്ന് അറിയില്ലെന്നും ചിത്രത്തിനായി താന്‍ ഗാനമൊന്നും എഴുതിയിട്ടില്ലെന്നുമാണ് സമീറിന്റെ ആരോപണം.

നേരത്തെ ഇതേ ആരോപണവുമായി ഗാനരചയിതാവ് ജാവേദ് അക്തറും രംഗത്തെത്തിയിരുന്നു. ‘പിഎം നരേന്ദ്രമോദി’യുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും സമീര്‍ പറയുന്നു.

”അദ്ദേഹത്തിന്റെ ട്വീറ്റ് കണ്ടപ്പോള്‍ തന്നെ ഞാന്‍ വിളിച്ചു. എന്നേയും ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ സമീപിച്ചിട്ടില്ലെന്ന് അറിയിച്ചു. ചിത്രത്തിനായി ഒരു പാട്ടുപോലും ഞാനെഴുതിയിട്ടില്ല. എന്തിനാണ് അവര്‍ എന്റെ പേരുപയോഗിച്ചത് എന്നെനിക്ക് അറിയില്ല” സമീര്‍ പറഞ്ഞു. അതേസമയം ടി സീരിസുമായും സമീര്‍ ബന്ധപ്പെട്ടെന്നും എന്നാല്‍ ഗാനരചയിതാവിനെ പോലെ തന്നെ അവര്‍ക്കും ഇതിനെ കുറിച്ച് യാതൊരു അറിവില്ലെന്നാണ് പറയുന്നത്.

തന്റെ പഴയ പാട്ടും ചിത്രത്തില്‍ ഉപയോഗിച്ചിട്ടില്ലെന്നാണ് സമീര്‍ പറയുന്നത്. നേരത്തെ ചിത്രത്തിന്റെ ക്രെഡിറ്റില്‍ തന്റെ പേര് കണ്ടപ്പോള്‍ അമ്പരന്നെന്നും താന്‍ ചിത്രത്തില്‍ ഗാനമൊന്നും എഴുതിയിട്ടില്ലെന്നും അക്തര്‍ പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ