ബാഹുബലിയുടെ വിജയം ആഗോളതാരമാക്കി മാറ്റിയ പ്രഭാസ് നായകനായി എത്തുന്ന ചിത്രമാണ് സാഹോ. തെലുങ്ക് സംവിധായകനായ സുജീത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 150 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രം പ്രഭാസിന്റെ കരിയറിലെ മറ്റൊരു പ്രധാനചിത്രം കൂടിയാണ്. ബോളിവുഡിൽ നിന്നുള്ള പല ഓഫറുകളും നിരസിച്ചാണ് താരം ഈ ചിത്രത്തിൽ കരാർ ഒപ്പിട്ടത്. 30 കോടിയാണ് സിനിമയ്ക്കായി പ്രഭാസിന്റെ പ്രതിഫലം.

ശ്രദ്ധ കപൂറാണ് ചിത്രത്തിൽ നായിക. ശ്രദ്ധയെ പ്രതിഫല തർക്കത്തെ തുടര്‍ന്ന് മാറ്റാൻ തീരുമാനിച്ചത് ചര്‍ച്ചയായിരുന്നു. 12 കോടിയാണ് ചിത്രത്തിനായി ശ്രദ്ധ ആവശ്യപ്പെട്ടത്. എന്നാൽ 9 കോടി രൂപക്കാണ് ഒടുവിൽ നടി കരാർ ഒപ്പിട്ടത്. ജാക്കി ഷ്റോഫ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാനതാരം. നീൽ നിഥിൻ മുകേഷ് വില്ലൻ വേഷത്തിലെത്തുന്നു. തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിൽ ചിത്രം ഒരുമിച്ചാകും റിലീസ് ചെയ്യുക. മൂന്നു ഭാഷകളിലേയും ചേർത്താണ് പ്രതിഫലം. യു​വി ക്രി​യേ​ഷ​ൻ​സാ​ണ് സാ​ഹോ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ബാഹുബലിയുടെ റെക്കോഡ് ഇതിനോടകം തന്നെ സാഹോ മറികടന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകൾ. 400 കോടിയ്ക്ക് ഇറോസ് ഇറോസ് ഇന്‍റര്‍ നാഷണല്‍ ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കി കഴിഞ്ഞു. ബാഹുബലിയുടെ വിതരണാവകാശം 350 കോടിയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ