scorecardresearch

ആമിർ ഖാൻ സിനിമയെക്കുറിച്ച് 25 വർഷത്തിനുശേഷം നായികയുടെ വെളിപ്പെടുത്തൽ

അവിടെയുണ്ടായിരുന്നവരോട് ഐസ് കൊണ്ടുവരാൻ ആമിർ ഖാൻ ഉച്ചത്തിൽ അലറി വിളിച്ചു

ആമിർ ഖാൻ സിനിമയെക്കുറിച്ച് 25 വർഷത്തിനുശേഷം നായികയുടെ വെളിപ്പെടുത്തൽ

ആമിർ ഖാൻ നായകനായ ‘ജോ ജീതാ വോഹി സിക്കന്ദർ’ എന്ന ചിത്രത്തിലൂടെയാണ് അയേഷ ജുൽക പ്രശസ്തയാവുന്നത്. ചിത്രത്തിലെ ‘പഹലാനഷാ’ എന്ന ഗാനം ഏറെ ജനപ്രീതി നേടുകയും ചെയ്തിരുന്നു. ഈ വർഷം മേയിൽ ചിത്രം 25 വർഷം പൂർത്തിയാക്കി. അടുത്തിടെ ഐഎഎൻഎസിനു നൽകിയ അഭിമുഖത്തിൽ അയേഷ ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തുണ്ടായ ചില കാര്യങ്ങളെക്കുറിച്ച് വെളിപ്പെടുത്തി.

ചിത്രത്തിന്റെ ക്ലൈമാക്സ് ഷൂട്ടിങ്ങിനിടയിൽ തനിക്ക് ഗുരുതര പരുക്കേറ്റതായി അയേഷ അഭിമുഖത്തിൽ പറഞ്ഞു. ”ഷൂട്ടിങ്ങിനിടയിൽ എന്റെ നെറ്റി പൊട്ടി. നെറ്റിയിൽനിന്നും രക്തം ഒഴുകിക്കൊണ്ടിരുന്നു. ഷൂട്ടിങ് നിർത്തിവച്ചു. എല്ലാവരും ഓടി എന്റെ അടുത്തെത്തി. അവിടെയുണ്ടായിരുന്നവരോട് ഐസ് കൊണ്ടുവരാൻ ആമിർ ഖാൻ ഉച്ചത്തിൽ അലറി വിളിച്ചു. ഒരു വലിയ കഷ്ണം ഐസ് എന്റെ പൊട്ടിയ നെറ്റിയിൽ ആമിർ വച്ചു. എനിക്ക് സംസാരിക്കാൻ കഴിയുമായിരുന്നില്ല. ആമിറിന്റെയും അവിടെ കൂടി നിന്നവരുടെയും മുഖഭാവങ്ങൾ എനിക്ക് കാണാമായിരുന്നു”.

”എനിക്ക് ശസ്ത്രക്രിയ നടത്തി. 3 ആഴ്ച വിശ്രമം വേണെന്ന് ഡോക്ടർ പറഞ്ഞു. എനിക്ക് തല നേരെ വയ്ക്കാൻ സാധിച്ചിരുന്നില്ല. അങ്ങനെ ചെയ്താൽ രക്തം മൂക്കിലൂടെ എന്റെ തൊണ്ടയിലേക്ക് പോകും. ഷൂട്ട് മുടങ്ങിയാൽ അത് വലിയ പ്രശ്നമുണ്ടാകുമെന്ന് ചിത്രത്തിലെ ചില അണിയറപ്രവർത്തകർ പറഞ്ഞു. ഞാൻ സംവിധായകനോട് ടെൻഷൻ ആവേണ്ടെന്നും നെറ്റിയിലെ മുറിവ് മറയ്ക്കാൻ എന്തെങ്കിലും ചെയ്താൽ മതിയെന്നും പറഞ്ഞു. അദ്ദേഹം എനിക്കൊരു ചുവന്ന തൊപ്പി തന്നു. ഷൂട്ടിനു തൊട്ടു മുൻപായാണ് ഞാൻ തല പൊക്കി പിടിച്ചത്. ജോ ജീതാ വോഹി സിക്കന്തറിനുവേണ്ടി ഞാനെന്റെ രക്തം നൽകിയെന്ന് പറഞ്ഞ് അതിനുശേഷം എല്ലാവരും എന്നെ കളിയാക്കുമായിരുന്നു”.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: After 25 years aamir khans jo jeeta wohi sikandar co star ayesha jhulka reveals a secret