/indian-express-malayalam/media/media_files/uploads/2023/10/Santhi-Vijay.jpg)
മോഹൻലാലിനൊപ്പം ദൃശ്യം ലൊക്കേഷനിൽ (ഇടത്), വിജയ്ക്ക് ഒപ്പം ശാന്തി (വലത്)
ദൃശ്യം 2ൽ ജോർജുകുട്ടിയുടെ വക്കീലായി എത്തിയ ശാന്തി മായാദേവിയെ പ്രേക്ഷകർക്ക് അത്ര വേഗം മറക്കാനാവില്ല. അതിനു മുൻപ് രമേഷ് പിഷാരടി സംവിധാനം ചെയ്‌ത മമ്മൂട്ടി ചിത്രം ഗാനഗന്ധർവനിലും ശാന്തി വക്കീൽ ആയി എത്തി മമ്മൂട്ടിയുടെ കഥാപാത്രത്തെ രക്ഷിക്കുന്നുണ്ട്. മലയാളത്തിലെ സൂപ്പർസ്റ്റാറുകളെ രക്ഷിച്ച ശാന്തി വക്കീൽ ഇപ്പോൾ ‘ലിയോ’ എന്ന ചിത്രത്തിൽ വിജയ് അവതരിപ്പിക്കുനന കഥാപാത്രത്തിന്റെയും രക്ഷകയായി മാറിയിരിക്കുകയാണ്.
സിനിമകളിൽ സൂപ്പർസ്റ്റാറുകളെ രക്ഷിച്ചെടുക്കുന്ന ശാന്തി മായാദേവി യഥാർത്ഥ ജീവിതത്തിലും അഭിഭാഷകയാണ് എന്നതാണ് കൗതുകം. ദൃശ്യം 2 കണ്ടിട്ടാണ് ശാന്തിയെ ലിയോ അണിയറക്കാർ വിളിക്കുന്നത്.
"എല്ലാം ദൈവാനുഗ്രഹം എന്ന് പറയാൻ ആണ് എനിക്കിഷ്ടം. മൂന്ന് സൂപ്പർ താരങ്ങളുടെ വക്കീൽ ആകുക, അവരെ രക്ഷപ്പെടുത്തി കൊണ്ടുവരിക, സുഹൃത്തുക്കൾ എല്ലാം പറയുന്നത് ഇത് തന്നെയാണ്. നമ്മുടെ പ്രഫഷൻ തന്നെ സിനിമയിൽ കഥാപാത്രമായി എത്തുക അത് സൂപ്പർ താരങ്ങൾക്ക് വേണ്ടി ആവുക എന്നതൊക്കെ ഭാഗ്യമാണ്," സിനിമയിലും വക്കീലായി തന്നെ തിളങ്ങാൻ സാധിച്ചതിനെ കുറിച്ച് ശാന്തി മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ പറയുന്നതിങ്ങനെ.
തിരുവനന്തപുരം നെടുമങ്ങാടാണ് ശാന്തി ജനിച്ചത്. 2014 ൽ വിവാഹിതയായി. ഭർത്താവ് ഷിജു രാജശേഖർ, മകൾ ആരാധ്യ റെഷിക പൗർണമി. കുടുംബവുമൊത്ത് എറണാകുളം എളമക്കരയിലാണ് താമസം. എൽപിഎസ് നെടുമങ്ങാട്, ജിജിഎച്ച്‌എസ്എസ് നെടുമങ്ങാട് എന്നിവിടങ്ങിലെ പഠനത്തിനു ശേഷം തിരുവനന്തപുരം എംജി കോളേജിൽ ലിറ്ററേച്ചറിൽ ബിരുദം സ്വന്തമാക്കി. അതിനുശേഷം പേരൂർക്കട ലോ അക്കാദമിയിൽ എൽഎൽബി പൂർത്തിയാക്കി. 'ഏഷ്യൻ സ്‌കൂൾ ഓഫ് സെെബർ ലോ'യിൽ നിന്ന് ഡിപ്ലോമ നേടി.
/indian-express-malayalam/media/media_files/uploads/2021/02/saanthi-2.jpg)
2011 ലാണ് അഭിഭാഷകയായി എൻറോൾ ചെയ്തത്. അതിനുശേഷം തിരുവനന്തപുരം വഞ്ചിയൂർ ജില്ലാ കോടതിയിൽ പ്രാക്ടീസ് ചെയ്തു. വല്യച്ഛൻ അഡ്വ.കെ.സതീഷ് കുമാറിനൊപ്പമാണ് പ്രാക്ടീസ് ചെയ്തതെന്നും തന്റെ വളർച്ചയിൽ നിർണായക പങ്ക് വഹിച്ച വ്യക്തിയാണ് അദ്ദേഹമെന്നും ശാന്തി പറഞ്ഞു. 2014ൽ ഹെെക്കോടതിയിൽ പ്രാക്ടീസ് ആരംഭിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.