ലോകത്തിന്റെ സിനിമാ ഭൂപടത്തില്‍ ഇന്ത്യയെ അടയാളപ്പെടുത്തിയ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണൻ തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ഇത്തവണ ഹ്രസ്വചിത്രവുമായാണ് അടൂര്‍ എത്തുന്നത്. ‘സുഖാന്ത്യം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഇന്റര്‍നെറ്റിലായിരിക്കും റിലീസ് ചെയ്യുക.

മുകേഷ്, പത്മപ്രിയ, ഇന്ദ്രന്‍സ്, അലന്‍സിയര്‍ തുടങ്ങി വലിയൊരു താരനിര ‘സുഖാന്ത്യ’ത്തില്‍ അണിനിരക്കുന്നു. 20 മിനിറ്റ് ദൈര്‍ഘ്യമുള്ള സുഖാന്ത്യത്തിന്റെ ചിത്രീകരണം ഈ മാസം 11ന് ആരംഭിക്കും.

ദിലീപ്, കാവ്യാ മാധവന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ‘പിന്നെയും’ ആയിരുന്നു അടൂരിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സുകുമാരക്കുറുപ്പിന്റെ തിരോധാനത്തെ ആസ്പദമാക്കിയായിരുന്നു ഈ ചിത്രം.

സ്വയംവരം എന്ന ആദ്യ ചിത്രത്തിനു മുമ്പും അടൂര്‍ നിരവധി ഹ്രസ്വചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ‘മിത്ത്’ എന്ന 50 സെക്കന്റ് ദൈര്‍ഘ്യം ഉള്ള ഹ്രസ്വചിത്രം മോണ്രിയാല്‍ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇരുപത്തിയഞ്ചോളം ഡോക്യുമെന്ററികളും അടൂര്‍ സംവിധാനം ചെയ്തിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ