scorecardresearch

32 വർഷങ്ങൾക്കിപ്പുറം അടൂർ-മമ്മൂട്ടി കൂട്ടുകെട്ടിൽ 'പദയാത്ര' ആരംഭിക്കുന്നു

സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന അടൂർ-മമ്മൂട്ടി ചിത്രത്തിൻ്റെ പൂജ കൊച്ചിയിൽ വച്ച് നടന്നു. 10 വർഷത്തെ ഇടവേളയ്ക്കു ശേഷം അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമെന്ന് പ്രത്യേകതയും ഇതിനുണ്ട്

സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന അടൂർ-മമ്മൂട്ടി ചിത്രത്തിൻ്റെ പൂജ കൊച്ചിയിൽ വച്ച് നടന്നു. 10 വർഷത്തെ ഇടവേളയ്ക്കു ശേഷം അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമെന്ന് പ്രത്യേകതയും ഇതിനുണ്ട്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Mammootty Adoor Gopalakrishnan FI

ഫൊട്ടോ: അടൂർ ഗോപാലകൃഷ്ണൻ.കോം

മലയാള സിനിമയിലെ വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും മെഗാസ്റ്റാർ മമ്മൂട്ടിയും നീണ്ട മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു. സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിൻ്റെ ടൈറ്റിൽ 'പദയാത്ര' എന്നാണ്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന എട്ടാമത്തെ ചിത്രം കൂടിയാണിത്. 

Advertisment

Also Read: ഈ വർഷം വരാനിരിക്കുന്ന 7 മമ്മൂട്ടി ചിത്രങ്ങൾ

അടൂർ ഗോപാലകൃഷ്ണനും കെ. വി. മോഹൻ കുമാറും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. 

മമ്മൂട്ടിയല്ലാതെ മറ്റൊരു നടനെയും ഈ ചിത്രത്തിലെ വേഷത്തിനായി താൻ ആലോചിച്ചിട്ടില്ലെന്ന് അടൂർ മുൻപ് വ്യക്തമാക്കിയിരുന്നു.

സംസ്ഥാന അവാർഡ് ജേതാവായ ഷെഹ്നാദ് ജലാൽ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. കൊച്ചി, പൂയംകുട്ടി, വയനാട്, തിരുവന്തപുരം എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം പ്ലാൻ ചെയ്തിരിക്കുന്നത്.

ചിത്രത്തിൻ്റെ മുഖ്യ സംവിധാന സഹായി മീര സാഹിബ്, നിർമ്മാണ സഹകരണം ജോർജ് സെബാസ്റ്റ്യൻ, ചിത്ര സംയോജനം പ്രവീൺ പ്രഭാകർ, കലാ സംവിധാനം ഷാജി നടുവിൽ, സംഗീത സംവിധാനം മുജീബ് മജീദ്, നിർമ്മാണ മേൽ നോട്ടം സുനിൽ സിംഗ്, നിർമ്മാണ നിയന്ത്രണം ബിനു മണമ്പൂർ, ചമയം റോണെക്സും ജോർജ് സെബാസ്റ്റ്യനും, വസ്ത്രാലങ്കാരം എസ് ബി സതീശൻ, ശബ്ദമിശ്രണം കിഷൻ മോഹൻ (സപ്താ റെക്കോർഡ്സ്), നിശ്ചലഛായ നവീൻ മുരളി,  പരസ്യ പ്രചാരണം വിഷ്ണു സുഗതൻ, പരസ്യകല ആഷിഫ് സലീം എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ. 

Also Read: മമ്മൂട്ടിയുടെ മകളായും അനിയത്തിയായും ഭാര്യയായും അഭിനയിച്ച നടിയാണ്; ഓർമയുണ്ടോ ഈ ആളെ?

1994-ൽ പുറത്തിറങ്ങിയ 'വിധേയൻ' എന്ന ചിത്രത്തിന് ശേഷം 31 വർഷങ്ങൾ കഴിഞ്ഞാണ് ഈ വിസ്മയ കൂട്ടുകെട്ട് വീണ്ടും ഒരു സിനിമയ്ക്കായി കൈകോർക്കുന്നത്. അനന്തരം (1987), മതിലുകൾ (1989), എന്നിവയാണ് ഇതിനുമുമ്പ് ഇവർ ഒന്നിച്ച മറ്റ് ചിത്രങ്ങൾ. മമ്മൂട്ടിക്ക് ദേശീയ പുരസ്കാരം നേടിക്കൊടുത്ത ചിത്രങ്ങളാണ് 'മതിലുകളും,' 'വിധേയനും.' മികച്ച സംവിധാനത്തിനും തിരക്കഥക്കും ശബ്ദമിശ്രണത്തിനുമുള്ള ദേശീയ പുരസ്കാരും നേടിയ ചിത്രമാണ് 'അനന്തരം.'

Also Read: ''ഒരു മമ്മൂട്ടി, ഒരുപാട് കഥാപാത്രങ്ങൾ''; വേഷ പകർച്ചയുടെ രാജാവിന് കൈയ്യടിച്ച് ആരാധകർ; വീഡിയോ

2016-ൽ പുറത്തിറങ്ങിയ, ദിലീപും കാവ്യാമാധവനും പ്രധാനവേഷത്തിലെത്തിയ 'പിന്നെയും' എന്ന ചിത്രത്തിന് ശേഷം അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. 

Read More: സർവ്വം മായ ഒടിടിയിലേയ്ക്ക്, എപ്പോൾ എവിടെ കാണാം?

Mammootty Adoor Gopalakrishnan Malayalam Movie

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: